മുഖ്യമന്ത്രിയുടേത് തെരുവുഭാഷ; കോണ്‍ഗ്രസ് വ്യാപാരികള്‍ക്കൊപ്പമെന്ന് കെ സുധാകരന്
തിരുവനന്തപുരം: വ്യാപാരകള്ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെരുവ് ഭാഷയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്. ജീവിതം വഴിമുട്ടിയ കച്ചവടക്കാരോട് ധാര്‍ഷ്ട്യം കാണിക്കാതെ ഒരു മയത്തില്‍ മുഖ്യമന്ത്രിക്ക് പെരുമാറിക്കൂടെയെന്നും അദ്ദേഹം ചോദിച്ചു.
ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് മുഖ്യമന്ത്രി ഇത്തരം ഭാഷ പ്രയോഗിക്കുന്നത്. പൊലീസ് കടയടപ്പിച്ചാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസുണ്ടാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.
ടി.പി.ആര് ഉയരുന്നത് സര്‍ക്കാര്‍ ആസൂത്രണത്തിലെ വീഴ്ചയാണെന്നും സുധാകരന് കുറ്റപ്പെടുത്തുന്നു. ഡല്‍ഹിയിലും തമിഴ്നാട്ടിലും ഇത്രയും നിയന്ത്രണങ്ങള്‍ ഇപ്പോഴില്ലെന്നും ഇവിടുത്തേക്കാള്‍ സ്ഥിതി മെച്ചമാണെന്നുമാണ് സുധാകരന് ചൂണ്ടിക്കാട്ടുന്നത്.
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ വാക്സീന് ക്ഷാമത്തെ കുറിച്ച് മുഖ്യമന്ത്രി മിണ്ടിയില്ലെന്നും വരുമാനം കിട്ടുന്ന പദ്ധതികളെ കുറിച്ച് മാത്രമാണ് ചര്‍ച്ച നടത്തിയതെന്നും സുധാകരന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."