HOME
DETAILS
MAL
പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജി; രാജസ്ഥാനില്‍ മുന്നറിയിപ്പുമായി ഗെഹ്ലോട്ട് പക്ഷം: പ്രതിസന്ധി
backup
September 25 2022 | 17:09 PM
ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ മുള്‍മുനയിലാക്കി ഗെഹ്ലോട്ട് പക്ഷത്തിന്റെ വിമതനീക്കം. സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 80 എം.എല്‍.എമാര്‍ രാജിക്കൊരുങ്ങിയതായാണ് റിപ്പോര്‍ട്ട്.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനായി ഇന്ന് ഏഴുമണിക്ക് നിയമസഭാ കക്ഷിയോഗം ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂരിഭാഗം എം.എല്‍.എമാരും എത്താത്തതിനാല്‍ യോഗം ചേരാനായില്ല.കൂടിയാലോചനകള്‍ ഇല്ലാതെ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ ഗെഹ്ലോട്ട് തീരുമാനമെടുത്തതില്‍ എം.എല്‍.എമാര്‍ അതൃപ്തി അറിയിച്ചു.
ആറു മാസം മുമ്പ് ഗെഹലോട്ടിനെതിരെ വിമതനീക്കം നടത്തിയ സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം എം.എല്‍.എമാരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."