ഐ.എന്‍.ടി.യു.സി ക്യാംപ് 27ന്
കൊല്ലം: ഐ.എന്‍.ടി.യു.സി ദക്ഷിണമേഖലാ ക്യാംപ് 27ന് കൊട്ടിയം ആനിമേഷന്‍ സെന്ററില്‍ നടക്കും. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ പ്രവര്‍ത്തകരാണ് ക്യാംപില്‍ പങ്കെടുക്കുന്നതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓരോ വാര്‍ഡില്‍ നിന്നും ഐ.എന്‍.ടി.യു.സിയുടെ 5 സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി സംഘടനയുടെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടഞ്ഞുകിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടിയെടുത്ത മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അഭിനന്ദിക്കുന്നകേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയന്‍ സെപ്റ്റംബര്‍ 2 നടത്തുന്ന പണിമുടക്കില്‍ ഐ.എന്‍.ടി.യു.സിയുടെ പങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വടക്കേവിള ശശി, കോതേത്ത് ഭാസുരന്‍, അഡ്വ. അജയകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."