ടി20; ഓസ്ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ
ഹൈദരാബാദ്: സൂര്യകുമാര്‍ യാദവ് വിരാട് കോഹ്ലി ബാറ്റിങ് വെടിക്കെട്ടില്‍ മൂന്നാം ടി20 ആറ് വിക്കറ്റിന് വിജയിച്ച് ഓസ്ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഓസീസ് ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.തുടക്കത്തില്‍ തകര്‍ത്തടിച്ച ആസ്ത്രേലിയക്ക് അതേ നാണയത്തിലാണ് ഇന്ത്യ മറുപടി നല്‍കിയത്. 30 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒരുമിച്ച സൂര്യകുമാറും കോഹ്ലിയും ചേര്‍ന്ന് വിജയത്തന് മുതല്‍ കൂട്ടായി.
സൂര്യ കുമാര്‍ 36 പന്തില്‍ നിന്ന് അഞ്ച് സിക്സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയില്‍ 69 റണ്‍സെടുത്തപ്പോള്‍ കോഹ്ലി 48 പന്തില്‍ നാല് സിക്സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയില്‍ 63 റണ്‍സെടുത്തു.
മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഹര്‍ദിക് പാണ്ഡ്യ 25 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറിയടിച്ച് പാണ്ഡ്യയാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."