ടിക്കറ്റ് ഉടമകളുടെ പേര് മാറ്റാനുള്ള ആപ്ലിക്കേഷൻ അടുത്തമാസം പുറത്തിറക്കും
അഹമ്മദ് പാതിരിപ്പറ്റ
ദോഹ • ലോകകപ്പ് മത്സരങ്ങൾക്കായി ടിക്കറ്റെടുത്തവർക്ക് പേര് മാറ്റാൻ അനുവദിക്കുന്ന ആപ്ലിക്കേഷൻ അടുത്ത മാസം ആദ്യം പുറത്തിറക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിലെ ഹയ്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് അലി അൽകുവാരി വെളിപ്പെടുത്തി. അൽകാസ് ചാനലിലെ മജ്‌ലിസ് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിനോ സുഹൃത്തുക്കൾക്കോ വേണ്ടി വാങ്ങിയ ശേഷം ലാകകപ്പ് ടിക്കറ്റുകൾ എങ്ങനെ കൈമാറ്റം ചെയ്യാമെന്നത് പൊതുജനങ്ങൾ ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ഖത്തർ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ഉടമയുടെ പേര് പൊതുജനങ്ങൾക്ക് മാറ്റാൻ കഴിയുന്ന ഒരു ആപ്ലിക്കേഷൻ ഒക്ടോബർ ആദ്യം ആരംഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അറബ് കപ്പ് ടിക്കറ്റുകളുടെ അതേ സംവിധാനം തന്നെയായിരിക്കും ഇതിന് ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പ് ആരാധകർക്കുള്ള എല്ലാ ടിക്കറ്റുകൾക്കുമുള്ള അപേക്ഷയാണ് ഈ ആപ്ലിക്കേഷനെന്ന് അൽകുവാരി വിശദീകരിച്ചു, അതിലൂടെ ഒരു വ്യക്തിക്ക് ടിക്കറ്റ് വാങ്ങിയ അക്കൗണ്ടിന്റെ ലോഗിൻ ഡാറ്റ ഉപയോഗിച്ച് പുതിയ ആപ്ലിക്കേഷൻ ആക്‌സസ് ചെയ്യാൻ കഴിയും.
രജിസ്‌ട്രേഷന് ശേഷം, വാങ്ങിയ എല്ലാ ടിക്കറ്റുകളും പുതിയ ആപ്ലിക്കേഷനിൽ ദൃശ്യമാകുമെന്നും ടിക്കറ്റ് ഉടമയുടെ പേര് എളുപ്പത്തിൽ മാറ്റാനുള്ള സാധ്യതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."