HOME
DETAILS
MAL
ഐ.ഒ.എസ് ആപ്പ് നിർമിച്ചു ; മലയാളിയായ ഒമ്പതുകാരിക്ക് ആപ്പിൾ സി.ഇ.ഒയുടെ അനുമോദനം
backup
September 26 2022 | 03:09 AM
ദുബൈ • ഐ.ഒ.എസ് ആപ്പ് നിർമിച്ച മലയാളിയായ 9 വയസുകാരിക്ക് ആപ്പിൾ സി.ഇ.ഒയുടെ അനുമോദനം.
ദുബൈയിൽ താമസിക്കുന്ന ഹന മുഹമ്മദ് റഫീഖ് ആണ് ഐ.ഒ.എസിന്റെ(െഎ ഫോൺ ഒാപറേറ്റിങ് സിസ്റ്റം) ഡെവലപ്പർ. ഹനയെ ആപ്പിൾ സി.ഇ.ഒ ടിം കൂക്ക് ആണ് അഭിനന്ദിച്ചത്. എട്ടുവയസുള്ളപ്പോഴാണ് ഹന ആപ്പിന്റെ നിർമാണം തുടങ്ങിയത്. അഞ്ചാം വയസിൽ തന്നെ കോഡിങ് പഠിച്ചു. തേഡ് പാർട്ടിയുടെ റെഡിമെയ്ഡ് കോഡുകളോ ലൈബ്രറികളോ ഉപയോഗിച്ചിരുന്നില്ല. ആപ്പുണ്ടാക്കാൻ 10,000 ത്തിലധികം വരി കോഡുകൾ ഹന എഴുതിയിരുന്നു. തന്റെ വർക്കിന്റെ വിഡിയോയും ഹന യൂട്യൂബിൽ പങ്കുവച്ചിരുന്നു. ആപ്പിൾ സി.ഇ.ഒക്ക് ഇമെയിൽ അയച്ചപ്പോഴാണ് അദ്ദേഹം ഹനയെ അഭിനന്ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."