HOME
DETAILS

എസ്.എസ്.എല്‍.സി: വിദ്യാര്‍ഥികള്‍ക്ക് ബിഗ് സല്യൂട്ട്

  
backup
July 14 2021 | 19:07 PM

4654563453-2

 


വി. ശിവന്‍കുട്ടി


എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നു കഴിഞ്ഞു. ചരിത്ര വിജയമാണ് കേരളത്തിലെ കുട്ടികള്‍ കൈവരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് എന്റെ ബിഗ് സല്യൂട്ട്. കൊവിഡ് കാലത്ത് നമ്മുടെ കുഞ്ഞുങ്ങളുടെ പഠനപ്രക്രിയ മുടങ്ങരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിജിറ്റല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാനും വിദ്യാര്‍ഥികളെ തുടര്‍ വിലയിരുത്തലുകളിലൂടെ കടന്നുപോകാനും സംവിധാനം ഒരുക്കിയത്. മറ്റിടങ്ങളില്‍ വിലയിരുത്തലുകള്‍ ഇല്ലാതെ ക്ലാസുകളില്‍ സ്ഥാനക്കയറ്റം നല്‍കുന്ന സാഹചര്യം നിലനില്‍ക്കെ തന്നെയാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ മേല്‍ക്കൈ കൊവിഡ് കാലത്തെ വിലയിരുത്തലുകളിലും വേണമെന്ന് നമ്മള്‍ തീരുമാനിച്ചത്. എസ്.എസ്.എല്‍.സി പരീക്ഷ നടത്തുന്നതിനെതിരേ വിമര്‍ശനങ്ങള്‍ വന്നപ്പോഴും ദേശീയ, രാജ്യാന്തര വിദ്യാഭ്യാസ രംഗത്ത് നമ്മുടെ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിന് മൂല്യം ഉറപ്പാക്കാനാണ് പരീക്ഷ നടത്തിയത്.


മികച്ച വിജയശതമാനമാണ് ഇത്തവണത്തേത്. വിഷയങ്ങളില്‍ ഫോക്കസ് ഏരിയ നിശ്ചയിക്കുകയും ഗുണനിലവാര മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് വിലയിരുത്തലുകള്‍ നടത്തി അതിന്റെ ഫലം പ്രഖ്യാപിക്കുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ വര്‍ധനവ് 0.65 ശതമാനമാണ്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം മുന്‍ വര്‍ഷം 41,906 ആണെങ്കില്‍ ഈ വര്‍ഷം 1,21,318 ആണ്.


സര്‍ക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളുടെ ഭാഗത്തുനിന്ന് വളരെ പോസിറ്റീവായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്ന് ഫലം വ്യക്തമാക്കുന്നു. ശീലമില്ലാത്ത മഹാമാരിക്കാലത്ത് നാല് ചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് പഠനപ്രക്രിയയില്‍ പങ്കാളികളായ വിദ്യാര്‍ഥികളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കേരളത്തിലെ രക്ഷിതാക്കള്‍ ലോകത്തിനു തന്നെ ഇക്കാര്യത്തില്‍ മാതൃകയാണ്. കളിചിരിയും സ്‌കൂള്‍ അന്തരീക്ഷവും ഇല്ലാതെ ഒറ്റപ്പെടലിന്റെ വേദനയിലേക്ക് ആണ്ടുപോകുമായിരുന്ന കുഞ്ഞുങ്ങളെ അവര്‍ ചേര്‍ത്തുപിടിച്ചു. സാമൂഹിക, സാമ്പത്തിക പശ്ചാത്തലം എന്തുമാകട്ടെ പഠനകാര്യത്തില്‍ രക്ഷിതാക്കള്‍ കൂടെ നിന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് നിര്‍ഭയരായി ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാനായി.
അറിവ് പ്രധാനമായ ലോകക്രമത്തില്‍ നിലവാരമുള്ള പഠന സര്‍ട്ടിഫിക്കറ്റുകളുള്ളവരാണ് കേരളത്തിലെ കുട്ടികള്‍. ഉപരിപഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ പഠനവഴിയില്‍ കൂടുതല്‍ ഉന്നതിയിലേക്ക് നീങ്ങാനുള്ള ശ്രമമാണ് നടത്തേണ്ടത്. അവര്‍ക്ക് എല്ലാവിധ ആശംസകളും. ഈ കടമ്പ കടക്കാനാകാത്ത വിദ്യാര്‍ഥികള്‍ സേ പരീക്ഷയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തണം. പരീക്ഷാവിജയം മാത്രമല്ല ജീവിത വിജയം. അതിനാല്‍ നിരാശരാവരുത്. എന്നാല്‍ പഠന പാതയില്‍നിന്ന് അകന്നു പോകുകയും അരുത്. കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇനിയും പരീക്ഷകളെ നേരിടണം.


ഈ കാലവും കടന്നു പോകും. മനുഷ്യന്‍ സാധാരണ പോലെ ജീവിക്കുന്ന കാലം വരും. ആ കാലത്ത് നമ്മള്‍ ഓര്‍മിക്കപ്പെടുന്നത് മഹാമാരിക്കാലത്തും നിശ്ചയദാര്‍ഢ്യത്തോടെ ലക്ഷ്യ സ്ഥാനത്ത് എത്തിയ ജനത എന്ന പേരിലാകും. കൊവിഡ് കാലത്തും തലയുയര്‍ത്തിപ്പിടിച്ചു മലയാളിയെന്ന് കാലം പറയും. ആ കാലത്ത് ജീവിച്ചിരുന്നവരായി ചരിത്രം നമ്മളെ രേഖപ്പെടുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago