വിധവകള്‍ക്ക് സ്വയം തൊഴിലിന് ധനസഹായം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് വരുമാന മാര്‍ഗ്ഗം കണ്ടെത്തുന്നതിന് ധനസഹായം ലഭിക്കുന്നു. ഒറ്റത്തവണ സഹായമായി 30,000 രൂപയാണ് ലഭിക്കുക. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് മുഖേന ഓണ്‍ലൈനായാണ് ഇതിന് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാകും സഹായം ലഭ്യമാകുക. വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കാന്‍ പാടില്ല. കൂടുതല്‍ വിവിരങ്ങള്‍ക്ക് തൊട്ടടുത്ത അങ്കണവാടിയുമായോ ഐ.സിഡി.എസ് ഓഫീസുമായോ ജില്ലാ വനിത ശിശുവികസന ഓഫീസുമായോ ബന്ധപ്പെടുക.
അപേക്ഷ സ്വീകരിക്കുന്ന അവസാനതിയ്യതി: ഡിസംബര്‍ 15
എങ്ങിനെ അപേക്ഷിക്കാം
WWW.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുളളൂ.
ഈ സൈറ്റില്‍ കയറിയ ശേഷം Register എന്ന് കാണുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്ത് പേരും മൊബൈല്‍ നമ്പറും ഇ മെയില്‍ ഐഡിയും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. സ്മാര്‍ട്ട് ഫോണിലൂടെയും ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ സമീപത്തെ ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ മുഖേന അപേക്ഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."