ബഹിരാകാശത്തേക്ക് ആദ്യ വനിതയെ അയക്കാനൊരുങ്ങി സഊദി
ജിദ്ദ: സഊദി അറേബ്യ ബഹിരാകാശത്തേക്ക് ആദ്യ വനിതയെ അയക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷമായിരിക്കും യാത്ര പുറപ്പെടുക. യാത്രാസംഘത്തില്‍ സൗദി പൈലറ്റും ബഹിരാകാശ യാത്രികയുമായ ഒരു വനിതയുമുണ്ടാവുമെന്ന് സഊദി അധികൃതര്‍ വെളിപ്പെടുത്തി.
സഊദിയുടെ ബഹിരാകാശ ദൗത്യങ്ങളിലെ നാഴികക്കല്ലായി മാറുന്ന വിവിധ പദ്ധതികളും വരും വര്‍ഷങ്ങളിലുണ്ടാവും. ഹ്രസ്വകാല, ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ക്ക് സഊദി പൗരന്‍മാരെ സജ്ജരാക്കുന്നതിന് വിഷന്‍ 2030യുടെ ഭാഗമായി പദ്ധതികള്‍ നടന്നുവരികയാണ്.
[caption id="attachment_1115044" align="alignnone" width="360"] മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷയായ ഡോ. ഹല അല്‍ തുവൈജിരി[/caption]വനിതാ ശാക്തീകരണ രംഗത്ത് വന്‍ മുന്നേറ്റമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സഊദിയില്‍ നടന്നുവരുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി ആദ്യ വനിത കഴിഞ്ഞയാഴ്ച നിയമിതയായിരുന്നു. ഡോ. ഹല അല്‍ തുവൈജിരിയെ നിയമിച്ച് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. നിലവില്‍ ഫാമിലി അഫയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറലാണ്. മാനവവിഭവ ശേഷി മന്ത്രാലയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് അഡൈ്വസര്‍ പദവിയും വഹിച്ചുവരുന്നു. ഡോ. ഹല അല്‍ തുവൈജിരി സൗദിയിലും വിദേശത്തുമായി ഉന്നത സര്‍വകലാശാലകളില്‍ നിന്ന് ബിരുദാനന്തര ബിരുദ പഠനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
നേരത്തേ സൗദി ശൂറ കൗണ്‍സിലിലേക്ക് വനിതകള്‍ക്ക് 40 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് മല്‍സരിക്കാന്‍ അവസരം നല്‍കുകയും സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."