ലക്ഷ്യം തെരഞ്ഞെടുപ്പ്: ഇന്ധനവില കുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ലക്ഷ്യം തെരഞ്ഞെടുപ്പ്: ഇന്ധനവില കുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കാനൊരുങ്ങി കേന്ദ്രം. ദീപാവലിയോടനുബന്ധിച്ച് പെട്രോള്‍ ഡീസല്‍ വിലയില്‍ മൂന്നു മുതല്‍ 5 രൂപ വരെ കുറച്ചേക്കുമെന്ന് ജെഎം ഫിനാഷ്യല്‍ ഇന്സ്റ്റിറ്റിയൂഷന് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം.
നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ് ഇന്ധന വില കുറയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ അല്ലെങ്കില്‍ വാറ്റില്‍ കുറവ് വരുത്തുകയായിരിക്കും ചെയ്യുക. നിലവില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്ക്കുന്നതിനാല് എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ക്രൂഡ് വില കുറഞ്ഞിരുന്ന സമയത്തും ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിരുന്നില്ല. അതുകൊണ്ടു തന്നെ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികളോടു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."