HOME
DETAILS

ഐ ഫോണ്‍-14 ഇന്ത്യയില്‍ നിര്‍മാണം തുടങ്ങി

  
backup
September 27 2022 | 09:09 AM

apple-makes-new-handset-in-india-2022

ബെയ്ജിങ്: ആപ്പിള്‍ കമ്പനിയുടെ ഐ ഫോണ്‍-14 ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയില്‍ നിര്‍മാണം തുടങ്ങി. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായതിനാലണ് ചൈനയ്ക്ക് പുറത്തേക്ക് ഉല്‍പ്പാദനം മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ കമ്പനിയുടെ ഐ ഫോണുകള്‍ നിര്‍മിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ചൈന. ലോക്ഡൗണ്‍ ഉള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങള്‍ ചൈനയില്‍ രൂക്ഷമായി തുടരുന്നതും ആപ്പിളിനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ 14 ഈ മാസത്തിന്റെ തുടക്കത്തിലാണ് ആപ്പിള്‍ പുറത്തിറക്കിയത്. യു.എ.ഇ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ വിതരണം. പുതിയ സാങ്കേതിക സവിശേഷതകളോടെയും സുരക്ഷാ സംവിധാനങ്ങളോടെയുമാണ് ഐ ഫോണ്‍14 പുറത്തിറക്കുന്നതെന്നും ഇന്ത്യയില്‍ ഇത് നിര്‍മിക്കുന്നത് പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും ആപ്പിള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉല്‍പ്പാദനം തുടങ്ങിയെങ്കിലും വിതരണം ആരംഭിച്ചിട്ടില്ല.

നിലവില്‍ ഐ ഫോണിന്റെ പഴയ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. 2017 മുതല്‍ തമിഴ്‌നാട്ടിലാണ് ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിച്ചുവരുന്നത്. തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോന്‍ ആണ് ഐ ഫോണ്‍-14ന്റെ നിര്‍മാതാക്കള്‍. ഇനി മുതല്‍ ഐ ഫോണ്‍-14 ഇന്ത്യയില്‍ ധാരാളമായി നിര്‍മിക്കാനാണ് അമേരിക്കന്‍ ഭീമന്‍മാരായ ആപ്പിള്‍ ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ വിപണി കീഴടക്കിയ കൊറിയന്‍, ചൈനീസ് ഫോണുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനും ഇതിലൂടെ ആപ്പിളിന് സാധിക്കും. ഇന്ത്യയില്‍ നിര്‍മിച്ചാലും ഐ ഫോണിന് വില കുറയില്ല. ഉയര്‍ന്ന ഇറക്കുമതി തീരുവയും മറ്റ് നികുതികളും കാരണമാണിത്. പ്രധാനമന്ത്രിയുടെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ കൂടുതല്‍ കമ്പനികളെത്തുന്നുവെന്ന പ്രതീതി ഉണര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് ഐ ഫോണ്‍ ഉല്‍പ്പാദന വര്‍ധനവിലൂടെ സാധിക്കും. 2025ഓടെ ആകെ ഐ ഫോണ്‍ ഉള്‍പ്പാദനത്തിന്റെ നാലിലൊന്നും ഇന്ത്യയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago