HOME
DETAILS

മുസോളിനി ഇറ്റലിയിലേക്ക് തിരിച്ചുവരുമ്പോൾ

  
backup
September 28 2022 | 02:09 AM

mussolinni-2022-sept-28-article

യു.എം മുഖ്താർ


'ഫാസിസം യൂറോപ്പിലേക്ക് തിരിച്ചുവരുമ്പോൾ' എന്നാണ് ഇറ്റാലിയൻ പൊതുതെരഞ്ഞെടുപ്പിലെ ജോർജിയ മെലോനിയുടെ നേട്ടത്തെക്കുറിച്ച് നയതന്ത്രജ്ഞനായ എം.കെ ഭദ്രകുമാർ കഴിഞ്ഞ ദിവസം ദി ടെലഗ്രാഫിൽ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. നവ ഫാസിസ്റ്റുകൾ ഇറ്റലിയിൽ മാത്രമല്ല തലപൊക്കിത്തുടങ്ങിയതെന്ന ഭദ്രകുമാറിന്റെ നിരീക്ഷണം നൂറുശതമാനം ശരിയാണ്. ഫാസിസം ഇറ്റലിയിലേക്ക് മാത്രമല്ല, യൂറോപ്പിലേക്കാകെ തിരികെവന്നുകൊണ്ടിരിക്കുകയാണ്.
ആഴ്ചകൾക്ക് മുമ്പ് തെരഞ്ഞെടുപ്പ് നടന്ന ഫ്രാൻസിൽ ചെറിയ മാർജിനിലാണ് തീവ്രവലതുപക്ഷക്കാരിയും ഇസ്‌ലാമോഫോബിക്കുമായ മറിൻ ലി പെൻ പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മക്രോൺ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പിൽ ഫ്രാൻസിൽ ഇടതു, ലിബറൽ ചേരികളെ പിന്നിലാക്കി രണ്ടാമതെത്താൻ വലതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും ബഹുസ്വര സമൂഹമുള്ള, കുടിയേറ്റക്കാരും ന്യൂനപക്ഷങ്ങളും ഒന്നിച്ചുജീവിക്കുന്ന ഫ്രാൻസിൽ കുടിയേറ്റവിരുദ്ധ, മുസ്‌ലിംവിരുദ്ധ ആശയങ്ങൾക്ക് പിന്തുണകൂടിവരുന്നതിലെ ആശങ്കകൾ രാഷ്ട്രീയ നിരീക്ഷകർ പങ്കുവച്ചുകൊണ്ടിരിക്കെയാണ് യൂറോപ്പിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലിയിലെ ജോർജിയ മെലോനിയുടെ വിജയം.


നാലിൽനിന്ന് 26 ശതമാനത്തിലേക്ക്


ഇറ്റാലിയൻ തെരഞ്ഞെടുപ്പിലെ ഫലം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പോൾ ചെയ്ത വോട്ടിന്റെ 26 ശതമാനമാണ് മെലോനിക്ക് ലഭിച്ചത്. തൊട്ടടുത്തെത്തിയ ഇടതുകക്ഷികൾ പരാജയം സമ്മതിച്ചതോടെയാണ് മെലോനിയുടെ വിജയം ഉറപ്പായത്. 2018ലെ നാലുശതമാനം പിന്തുണയിൽനിന്നാണ് തന്റെ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയെ അവർ രാജ്യത്തെ ഏറ്റവും ജനസമ്മതിയുള്ള പാർട്ടിയാക്കി വളർത്തിയത്. സ്ഥാനമൊഴിയുന്ന മരിയോ ഡ്രാഗിയുടെ സർക്കാരിനെ പിന്തുണക്കാൻ വിസമ്മതിക്കുകയും പ്രതിപക്ഷത്ത് ഉറച്ചുനിൽക്കുകയും ചെയ്തുള്ള മെലോനിയുടെ തീരുമാനവും അവർക്ക് ജനപിന്തുണ കൂടാൻ കാരണമായി. ഒക്ടോബറിലാണ് ഇവർ സർക്കാർ രൂപീകരിക്കുക. അതോടെ ആധുനിക ഇറ്റലിയിലെ പ്രഥമ വനിതാ പ്രധാനമന്ത്രി എന്ന വിശേഷണവും മെലോനിക്ക് ലഭിക്കും. തീവ്ര വലതുപക്ഷ പാർട്ടിയായ ഫ്രാറ്റെല്ലി ഡി ഇറ്റാലിയയുടെ (ബ്രദേഴ്‌സ് ഓഫ് ഇറ്റലി) അധ്യക്ഷയാണ് 45 കാരിയായ ജോർജിയ മെലോനി.


മുസോളിനിയുടെ ആരാധിക


ലോകത്ത് ഫാസിസം എന്ന ആശയത്തിന് അടിത്തറയിട്ടതും അത് ഭീകരരൂപം പൂണ്ടതും ബെനിറ്റോ മുസോളിനിയുടെ കാലത്ത് ഇറ്റലിയിലാണ്. രണ്ടാംലോക മഹായുദ്ധത്തിൽ മുസോളിനിയുടെയും ജർമനിയിലെ ഹിറ്റ്‌‌ലറുടെയും നേതൃത്വത്തിലുള്ള അച്ചുതണ്ടുശക്തികൾ പരാജയപ്പെടും വരെ 20ാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിൽ തുടങ്ങി ലോകത്തെ വിറപ്പിച്ച, ലക്ഷക്കണക്കിനാളുകളുടെ ചോര ചിന്തിയ ചരിത്രമാണ് ഫാസിസ്റ്റുകളുടേത്. ആ ആശയമാണ് ഈ ആധുനികലോകത്ത് മെലോനിയിലൂടെ തിരിച്ചെത്തുന്നത്. തീവ്രദേശീയവാദം, ന്യൂനപക്ഷവിരുദ്ധത, സാംസ്‌കാരിക മേൽക്കോയ്മാവാദം തുടങ്ങിയ ഫാസിസ്റ്റ് സ്വഭാവങ്ങളെല്ലാം ഏറിയും കുറഞ്ഞും ഇതിനകം ജോർജിയ മെലോനി പ്രകടിപ്പിച്ചുകഴിഞ്ഞു.ക്രിസ്ത്യൻ ദേശീയവാദിയാണെന്നും പ്രഖ്യാപിച്ചു. കുടിയേറ്റക്കാർക്കെതിരേ പരസ്യ നിലപാടെടുത്തു. 'ഞാൻ ജോർജിയ മെലോനിയാണ്. ഒരു സ്ത്രീയാണ്. മാതാവാണ്. സർവോപരി ഇറ്റാലിയൻ ദേശീയവാദിയും ക്രിസ്ത്യാനിയുമാണ്'- തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മെലോനിയുടെ വാക്കുകളാണിത്. അതായത്, ഒന്നും ഒളിച്ചുവച്ചായിരുന്നില്ല ഇറ്റലിയിൽ മെലോനി വളർന്നതും ഭരണസാരഥ്യത്തിൽ എത്തിയതും. ദി ഗാർഡിയൻ എഴുതിയത് പോലെ, ജോർജിയ മെലോനി ഒരു ഘടകമായി വർത്തിച്ചെന്ന് മാത്രം. അവർക്ക് മുമ്പ് തന്നെ ബെനിറ്റോ മുസോളിനിയുടെ പ്രതിനിധിക്ക് വേണ്ടിയുള്ള ഗ്രൗണ്ട് ഇറ്റലിയിൽ ഒരുങ്ങിയിരുന്നു.


ഇറ്റലി വലത്തേക്ക് ചായാൻ തുടങ്ങിയിട്ട് ഏറെയായി. യൂറോപ്യൻ യൂനിയനിൽ നിന്ന് മെലോനിക്കെതിരേ നീക്കമുണ്ടായിട്ടും എതിരേ പ്രചാരണം ഉണ്ടായിട്ടും ഇറ്റാലിയൻ ജനത കൈവിട്ടില്ല. ഭൂരിപക്ഷത്തോടെ തന്നെ വലതുപക്ഷത്തെ ഇറ്റലിക്കാർ തെരഞ്ഞെടുത്തു. അതായത് അവരുടെ വിജയം ഇറ്റാലിയൻ ജനതയുടെ കൈയബദ്ധമല്ലെന്ന് ചുരുക്കം.
മുൻ പ്രധാനമന്ത്രി ബെർലുസ്‌കോണിയുടെ കീഴിൽ യുവജനകാര്യ മന്ത്രിയായിരുന്നു മെലോനി. ബെർലുസ്‌കോണിക്ക് കീഴിൽ മെലോനിക്ക് ഇറ്റാലിയൻ യുവജനങ്ങൾക്കിടയിൽ വലിയ ജനസമ്മതിയും ലഭിച്ചു. മുസോളിനിയുടെ ആശയങ്ങൾ സാധാരണവൽക്കരിക്കുന്നതിൽ ബെർലുസ്‌കോണിക്കും പങ്കുണ്ട്.


അതിദേശീയതയും വംശീയതയും നിറഞ്ഞ ആശയം


മുസോളിനി അനുയായികൾ രൂപീകരിച്ച ഇറ്റാലിയൻ സോഷ്യൽ മൂവ്‌മെന്റിൽ (എം.എസ്.ഐ) ചേർന്നാണ് മെലോനി പൊതുജീവിതം തുടങ്ങുന്നത്. 2012 ലാണ് പേരിൽ തന്നെ ദേശീയതയും വംശീയതയും ചാലിക്കുന്ന ഇറ്റാലിയൻ ബ്രദേഴ്‌സ് പാർട്ടി രൂപീകരിച്ചത്. ഇറ്റാലിയൻ ദേശീയഗാനത്തിൽ നിന്ന് കടമെടുത്തതാണ് ഈ പേര്. ദേശീയപതാകയിലുള്ള ത്രിവർണത്തിൽ നിന്നുള്ള ജ്വാലയാണ് ചിഹ്നം. എം.എസ്.ഐ വഴി ലഭിച്ച ഈ ചിഹ്നം ബെനിറ്റോ മുസോളിനിയുടെ ശവകുടീരത്തിന് മുകളിലെ ജ്വാലയുടെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്.


മുസോളിനിയുടെ രണ്ട് അനന്തരാവകാശികൾ (കൊച്ചുമകൾ റാഷെലെയും കൊച്ചുമക്കളുടെ മകൻ കൈയോ ഗുയ്‌ലിയോ സീസറും) മെലോനിയുടെ കൂടെയുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇരുവരും സജീവമായിരുന്നു. എന്നാൽ, താൻ ഫാസിസ്റ്റ് അല്ലെന്ന് മെലോനി പറഞ്ഞിട്ടുണ്ടെന്നതാണ് വിരോധാഭാസം. അതോടൊപ്പം തന്നെ മുസോളിനി ചെയ്തതെല്ലാം ഇറ്റലിക്ക് വേണ്ടിയാണെന്ന് അവർ വിശ്വസിക്കുകയുംചെയ്യുന്നു.


മെലോനിയുടെ ആശയങ്ങളെ ഇന്ത്യയിൽ സംഘ്പരിവാർ ഉയർത്തുന്ന വാദത്തോട് താരതമ്യം ചെയ്ത സാമൂഹിക ശാസ്ത്രജ്ഞരുണ്ട്. നരേന്ദ്രമോദിയെപ്പോലെ ജനങ്ങളെ ആകർഷിപ്പിക്കുന്ന വിധത്തിലുള്ള പ്രഭാഷണശൈലി മെലോനിയുടെ അനുകൂല ഘടകമാണ്. സമൂഹത്തിലെ താഴെ പാളിയിലുള്ളവർക്കുള്ള അസംതൃപ്തി പരമാവധി ചൂഷണം ചെയ്താണ് മെലോനി പാർട്ടി വളർത്തുന്നത്. മുസ്‌ലിംകളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടുമുള്ള പകയും വെറുപ്പും വച്ചുപുലർത്തുന്ന മെലോനി പലവേദികളിലും ഇതുസംബന്ധിച്ച തന്റെ കാഴ്ചപ്പാട് പരസ്യപ്പെടുത്തി വിവാദത്താലാവുകയും ചെയ്തതാണ്.


യൂറോപ്യൻ യൂനിയന്
വെല്ലുവിളി


യൂറോപ്യൻ യൂനിയൻ എന്ന സംവിധാനത്തോട് വിയോജിപ്പുള്ള വ്യക്തിയാണ് മെലോനി. യൂറോപ്യൻ യൂനിയന്റെ സ്ഥാപക രാജ്യമാണ് ഇറ്റലി. മെലോനി പ്രധാനമന്ത്രിയാകുന്നതോടെ യൂറോപ്യൻ യൂനിയൻ ദുർബലമാവും. യൂനിയനിലെ പ്രധാന സാമ്പത്തിക ശക്തിയായ ഇറ്റലിയുടെ തീരുമാനങ്ങൾ സ്വാഭവികമായും യൂനിയനെ പല തരത്തിൽ ബാധിക്കും. സമ്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 അംഗം, നാറ്റോ അംഗം എന്നീ നിലകളിലെല്ലാം ലോകപ്രമാണി രാജ്യമാണ് ഇറ്റലി. മെലോനിയുടെ ഭരണ കാലാവധി കഴിയുമ്പോഴേക്കും ഇറ്റാലിയൻ ജനതയെ അവർ രണ്ടുതട്ടായി വിഭജിക്കുമെന്ന് പ്രമുഖ ഇറ്റാലിയൻ നിരീക്ഷകൻ എദോർദോ നോവല്ലി പ്രവചിച്ചിട്ടുണ്ട്. ഇറ്റലിയിലെ പുതിയ സംഭവവികാസങ്ങൾ യൂറോപ്പിലെ മറ്റു നവ നാസി, ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾക്കും ഊർജം പകരുമെന്ന ആശങ്കയും ഉയർന്നുകഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago