എസ് ഐ സി ഉന്നത വിദ്യാഭ്യാസ പരിശീലനം: ഹിമ്മത്തും, ക്രിയയും കൈ കോർക്കുന്നു
ദമാം: പ്രവാസി സമുഹത്തിലെ വിദ്യാര്‍ത്ഥികളെ അറിവിന്‍റെ ഉന്നത തലങ്ങളിലേക്ക് വഴിനടത്താനും ആത്മ വീര്യവും സര്‍ഗാത്മക പരിപോഷണവും വ്യക്തിത്വ വികാസവും ലക്ഷ്യം വെച്ചു ദമാം സമസ്ത ഇസ്‌ലാമിക് സെന്‍റെര്‍ (എസ് ഐ സി) നടത്തി വരുന്ന ഹയർ എഡ്യൂക്കേഷൻ മൂവ്മെന്റ് ഫോർ മോട്ടിവേഷൻ ആൻഡ് ആക്ടിവിറ്റീസ് ബൈ ട്രെൻഡ് (ഹിമ്മത്) വിപുലീകരുക്കുന്നു. ഇതിന്റെ ഭാഗമായി മികച്ച പരിശീലനവും തുടർ സംവിധാനങ്ങളും സാധ്യമാക്കാൻ നജീബ് കാന്തപുരം എംഎൽഎയുടെ വിദ്യാഭ്യാസ പദ്ധതിയായ ക്രിയയുമായി (KREA) കൈ കോർത്ത് പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സിവിൽ സർവ്വീസ് ഉൾപ്പെടെ ഉന്നത തലങ്ങളിൽ പ്രതീക്ഷയോടെ കുതിക്കാൻ വിദ്യാർത്ഥികൾക്ക് ശക്തമായ അക്കാദമിക് അടിത്തറ ലഭിക്കുകയും അവരുടെ സ്കൂൾ പരീക്ഷകളിൽ മികവ് പുലർത്തുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി വിദ്യാഭ്യാസ കരിയർ മേഖലകളിൽ ഫലപ്രദമായ മാർഗ്ഗനിർദ്ദേശ പദ്ധതിയും, പ്രോത്സാഹനവും ഉള്‍പ്പെടുത്തി ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം, ധാർമ്മികത, ശാസ്ത്രവും സാങ്കേതികവിദ്യയും തുടങ്ങിയ വിഷയങ്ങൾ പഠനത്തോടൊപ്പം നൽകും.
സക്സസ് മോട്ടിവേഷൻ, കരിയർ മോട്ടിവേഷൻ, സെൽഫ് എസ്റ്റിം, തർബിയ, കറൻറ് അഫയേർസ്, ജനറൽ നോളഡ്ജ്, മാത്സ് മാജിക്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വാഗ്മി പരിശീലനം, സൃഷ്ടി പരിശീലനം, ലൈഫ് സ്കിൽ, ഐ ടി അപ്ഡേറ്റ് ലിറ്റിൽ സയിന്റിസ്റ്റ്, ലിറ്റററി ഫെസ്റ്റ് മുതലായ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വിചക്ഷണരാല്‍ രൂപകൽപ്പന ചെയ്യപ്പെട്ട സിലബസ് അടിസ്ഥാനമാക്കി ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഒരു വർഷം നീണ്ടു നിൽക്കുന്ന പഠന പരിശീലനം പദ്ധതിയുടെ ഭാഗമായി നടക്കും.
പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങും ബ്രോഷർ പ്രകാശനവും രജിസ്റ്റ്രേഷൻ ഉദ്ഘാടനവും സെപ്റ്റംബർ എട്ടിന് വെള്ളിയാഴ്ച്ച ഉച്ചക്ക് 12:30 ന് ദമാം എസ് ഐ സി ഹാളിൽ വെച്ച് നടക്കും. ചെയർമാൻ അബ്ദുൽ റഹ്‌മാൻ പൂനൂർ, പ്രസിഡന്റ് സവാദ് ഫൈസി വർക്കല, ജനറൽ സെക്രട്ടറി മൻസൂർ ഹുദവി, ട്രഷറർ ഉമ്മർ വളപ്പിൽ, എഡ്യുവിങ് ചെയർമാൻ മുജീബ് കൊളത്തൂർ, കൺവീനർ നജ്മുദ്ധീൻ മാസ്റ്റർ, മായിൻ വിഴിഞ്ഞം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."