HOME
DETAILS

ഇനി ഉറക്കം, പതിനാലുനാൾ…

  
backup
September 06 2023 | 18:09 PM

chandrayaan-mission-related-article

ശ്രീലക്ഷ്മി എം.പി

സൂര്യനെ ലക്ഷ്യമാക്കി ഉയർന്നുപൊങ്ങിയ ആദിത്യയ്ക്കുപിന്നാലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും നിദ്രയിലാണ്ടു. വിജയകരമായ 12 ദിവസത്തെ നീണ്ട പര്യവേക്ഷങ്ങൾക്കൊടുവിൽ ചന്ദ്രനിൽ സൂര്യൻ അസ്തമിച്ചു കൊടും ഇരുൾ പരന്നതോടെയാണ് അതിലെ കംപ്യൂട്ടറിലെ നിദ്രാ മോഡ് ഓൺ ആയതും സ്ലീപ്പിങ് മോഡിൽ ഇനിയുള്ള പതിനാലു ദിവസങ്ങൾ അനക്കമില്ലാതെ, ചലനമില്ലാതെ, സെൻസറുകളെയും ഉപകരണങ്ങളെയും സംരക്ഷിച്ചുകൊണ്ട് നിൽക്കാൻ പോകുന്നത്. ഈ വരുന്ന പതിനാലു ഭൗമദിനങ്ങൾക്കുശേഷം ഉണരുമെന്നത് ഐ.എസ്.ആർ.ഒയുടെ പ്രതീക്ഷയാണ്. കൊടും തണുപ്പും ഇരുളും മറികടന്ന് വീണ്ടും റോവർ പ്രവർത്തനനിരതനാകുമെന്നുതന്നെയാണ് അവർ പ്രതീക്ഷിക്കുന്നതും.


ഇക്കഴിഞ്ഞ പതിമൂന്നുദിവസങ്ങൾ ഇന്ത്യയുടെ നേട്ടങ്ങളുടെകൂടി ദിനങ്ങൾ ആയിരുന്നുവെന്നത് വിസ്‌മരിക്കാനാവില്ല. ചന്ദ്രന്റെ ഉപരിതലത്തിലെ അമൂല്യമായ പല വിവരങ്ങളും അവിടെനിന്ന് അയയ്ക്കുവാനും തുടങ്ങിയിട്ടുണ്ട്. സാധാരണയായി ചാന്ദ്ര ദൗത്യങ്ങൾ പോകുവാൻ മടിക്കുന്ന ദക്ഷിണധ്രുവം ലക്ഷ്യംവച്ചതിനുപിന്നിൽ ചില കാരണങ്ങൾ ഉണ്ടായിരുന്നു. അതിൽ പ്രധാനമായിരുന്നു അവിടെയുണ്ടെന്ന് നാം പ്രതീക്ഷിക്കുന്ന വിവിധ മൂലകങ്ങൾ കണ്ടെത്തുക എന്നത്. കാര്യങ്ങൾ ഏതാണ്ട് അതുപോലെതന്നെയാണ് നീങ്ങുന്നത് എന്നത് ഇന്ത്യയുടെ ശാസ്ത്രരംഗത്തെ സംബന്ധിച്ച് ശുഭ സൂചന തന്നെയാണ്.


ദക്ഷിണധ്രുവത്തെ ചന്ദ്രനിലെ 'ഹോട്ട് സ്പോട്ട്' ആയാണ് കണക്കാക്കപ്പെടുന്നത്. ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹമാണ് ചന്ദ്രൻ എന്നകാര്യം അറിയാമല്ലോ. അങ്ങനെ കറങ്ങുമ്പോഴും സൂര്യനുമായി മുഖാമുഖം വരുന്ന സന്ദർഭങ്ങളിൽ ചന്ദ്രന്റെ ദക്ഷിണധ്രുവം ഒരിക്കലും സൂര്യന് അഭിമുഖമായി വരുന്നില്ല. അതായത് ലക്ഷക്കണക്കിന് വർഷങ്ങളായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ പല വലിയ ഗർത്തങ്ങളിലും സൂര്യപ്രകാശം പതിഞ്ഞിട്ടുണ്ടാവില്ല എന്നർഥം. ഈ ഇരുട്ടുനിറഞ്ഞ അഗാധ ഗർത്തങ്ങളിൽ മാറ്റമില്ലാതെ തുടരുന്ന ജലത്തെക്കുറിച്ചും മറ്റു മൂലകങ്ങളെക്കുറിച്ചുമുള്ള പഠനം സൗരയുഥത്തെപ്പറ്റിയും ചന്ദ്രൻ ഉടലെടുത്ത കാലത്തിന്റെ പ്രത്യേകതകളെക്കുറിച്ചും വിവരം തരാൻ സാധിച്ചേക്കും. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രയാൻ ദൗത്യങ്ങളിൽ അവിടെ ജലത്തിന്റെയും ഹൈഡ്രോക്സിലിന്റെയും (OH) സാന്നിധ്യം കണ്ടെത്തിയിരുന്നു.

ദീർഘകാലം നീണ്ടുനിൽക്കുന്ന പഠനങ്ങൾ ചന്ദ്രനിൽതന്നെ സംഘടിപ്പിക്കുവാൻ അവിടെത്തന്നെയുള്ള ജലത്തിന്റെ സാന്നിധ്യം പലരീതിയിൽ യാത്രികർക്കും ഗവേഷകർക്കും ഗുണം ചെയ്യും.
ചന്ദ്രനിൽ ജലം സ്ഥിതിചെയ്യുന്നത് ഖരാവസ്ഥയിലോ(Water ice), വാതകാവസ്ഥയിലോ (Water Vapour) ആയിരിക്കും. വലിയ ഗർത്തങ്ങളിൽ അകപ്പെട്ടിരിക്കുന്ന ജലം (Cold Trap) നൂറ്റാണ്ടുകളായി സൂര്യപ്രകാശവുമായി സമ്പർക്കത്തിൽ വരാതെ നിലനിൽക്കുകയാണ്. ഈ ജലത്തെപ്പറ്റി പഠിക്കുകവഴി സൗരയൂഥത്തിലെ ജലത്തിന്റെ നീണ്ട ചരിത്രം മനസിലാക്കാൻ കഴിയും. ഒപ്പം ഈ ജലത്തിലെ ഓക്‌സിജനും ഹൈഡ്രജനും ഉപയോഗിച്ചുകൊണ്ട് റോക്കറ്റ് ഇന്ധനം നിർമിക്കാനും ശ്രമം നടത്താം. കുടിക്കാനും മനുഷ്യന്റെ മറ്റാവശ്യങ്ങൾക്കും കൃഷിയാവശ്യങ്ങൾക്കുവേണ്ടിയും ഈ ജലം ഉപയോഗിക്കാൻ കഴിയുമോ എന്നും പഠനങ്ങൾ നടക്കുന്നു. മാത്രമല്ല, ഇനിയുള്ള ചാന്ദ്രദൗത്യങ്ങൾക്ക് ഈ പഠനങ്ങൾ ശാസ്ത്രലോകത്തിന് കൂടുതൽ ഉന്മേഷം പകരുകയും ചെയ്യും.


അമേരിക്കൻ ദൗത്യമായ അപ്പോളോയും റഷ്യയുടെ പേടകവും ചന്ദ്രനിൽ പലതവണ എത്തിയപ്പോളും അവയൊക്കെത്തന്നെ മധ്യരേഖയുടെ അടുത്തുതന്നെയായിരുന്നു ലാൻഡ് ചെയ്‌തത്‌. എളുപ്പത്തിൽ ഇറങ്ങാൻ കഴിയുന്നതും ദക്ഷിണധ്രുവത്തിൽ ഇറങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന ചില സാങ്കേതിക ബുദ്ധിമുട്ടുകൾ മൂലവുമായിരുന്നു അവിടെ ഇറങ്ങാനുള്ള ശ്രമങ്ങളിൽനിന്ന് ഇതേവരെയുള്ള ദൗത്യങ്ങളെ പിന്തിരിപ്പിച്ചത്. പ്രധാനമായും ദക്ഷിണധ്രുവത്തിൽ ഇറങ്ങാൻ ബുദ്ധിമുട്ടേറുന്നത് മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് അവിടെയുള്ള വലിയ കുന്നുകളും (രണ്ടു കിലോമീറ്ററിനടുത്തു ഉയരം വരുന്ന കുന്നുകൾ വരെ), വലിയ ഗർത്തങ്ങളും സൂര്യപ്രകാശത്തിന്റെ അസാന്നിധ്യംമൂലമുള്ള വലിയ ഇരുട്ടുമാണ്. നിരപ്പായ പ്രദേശത്ത് ഇറങ്ങുന്നതിനേക്കാൾ കുന്നും ഗർത്തങ്ങളുമുള്ള പ്രദേശത്തു ഇറങ്ങുന്നതിന്റെ ബുദ്ധിമുട്ട് ഊഹിക്കാമല്ലോ.


ആദ്യഘട്ടത്തിൽതന്നെ റോവർ ചന്ദ്രനിൽ ധാരാളം മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ജലത്തിന്റെ സാന്നിധ്യം മുമ്പുതന്നെ നാം സ്ഥിരീകരിച്ചിരുന്നെങ്കിലും വിലപ്പെട്ട മൂലകങ്ങളുടെ കാര്യം ഇതേവരെ കൃത്യമായി അളന്നിരുന്നില്ല. അലൂമിനിയം(Aluminium), സൾഫർ(Sulphur), കാൽസ്യം(Calcium), ഇരുമ്പ്(Iron), ക്രോമിയം(Chromium), ടൈറ്റാനിയം(Titanium) എന്നീ മൂലകങ്ങളുടെ സാന്നിധ്യമാണ് ആദ്യഘട്ടത്തിൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ, മാങ്ഗനീസ് (manganese), സിലിക്കൺ (silicon), ഓക്സിജൻ (oxygen) എന്നിവയുടെ സാന്നിധ്യവും ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.


ചന്ദ്രന്റെ ഉപരിതലത്തിൽ വിവിധ മൂലകങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചത് ലേസർ ഇൻഡ്യൂസ്ഡ് ബ്രെക്ഡൗൺ സ്പെക്ട്രോസ്കോപ്പ് (Laser Induced Breakdown Spectroscope) എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ്. അത് ചെയ്യുന്ന പ്രക്രിയയുടെ പേരാണ് സ്പെക്ട്രോസ്കോപ്പി. ഈ പ്രതിഭാസം പ്രവർത്തിക്കുന്നത് ബിയർ-ലാംബർട്ട് നിയമം അനുസരിച്ചാണ്. ആഗസ്റ്റ് ബിയർ (August Beer), ജൊഹാൻ ഹെൻറിച് ലാംബർട്ട് (Johann Heinrich Lambert) എന്നീ ശാസ്ത്രജ്ഞരാണ് ഈ തത്വം മുന്നോട്ടുവച്ചത്
പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ലേസർ ഇൻഡ്യൂസ്ഡ് ബ്രെക്ഡൗൺ സ്പെക്ട്രോസ്കോപ്പ് (LIBS) എന്ന ശാസ്ത്രരീതിയാണ് മേൽസൂചിപ്പിച്ച മൂലകങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നത്.

ഭൗതികമായ ഒരു ബന്ധം ഇല്ലാതെയും ഉപകരണത്തിൽ പ്രത്യേകിച്ച് യാതൊരു ഒരുക്കങ്ങൾ ഇല്ലാതെയും ഇത് ഉപയോഗിച്ച് മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ കഴിയും. ഈ ഉപകരണം ഉയർന്ന ഊർജമുള്ള ലേസർ രശ്മികളെ പുറപ്പെടുവിക്കുകയും ഇവ സാംപിളിന്റെ ഉപരിതലത്തിൽ 'പ്ലാസ്മ' രൂപപ്പെടുത്തുകയും ചെയ്യുന്നു.
ഈ ലേസർ രശ്മികളെ സാംപിൾ ആഗിരണം ചെയ്യുമ്പോൾ അതിലെ അറ്റങ്ങൾ ഉയർന്ന ഊർജതലങ്ങളിലേക്ക് പോകുന്നു. ഈ ഊർജം എത്രമാത്രം ആഗിരണം ചെയ്‌തു, എത്രമാത്രം പുറത്തേക്കുവിട്ടു എന്നതിന്റെ അളവാണ് ഇവിടെ സ്പെക്രോസ്കോപ്പിയിലൂടെ അളക്കപ്പെടുന്നത്.

ഉയർന്ന ഊർജതലങ്ങളിലേക്കുപോയി കുറച്ചു നാനോസെക്കന്റുകൾക്കുശേഷം ഇലക്ട്രോണുകൾ പ്രകാശകിരണങ്ങളെ പ്രസരിപ്പിച്ചുകൊണ്ട് ഉള്ളിലുള്ള ഷെല്ലുകളിൽ തന്നെ നിലകൊള്ളുന്നു. ഈ പ്രകാശത്തെ ലിബ്‌സ്ൽ ഉള്ള മിറർ ഒപ്റ്റിക്സിലൂടെ സ്പെക്ട്രോസ്കോപ്പി മെഷീനിലേക്ക് ഒരു ഫൈബറിന്റെ സഹായത്തോടെ എത്തിക്കുന്നു. ഇവിടെവച്ചു അത് സ്പെക്ട്രമായി മാറുന്നു. സ്പെക്ട്രത്തിൽ വിവിധ ലൈനുകൾ അടങ്ങിയിരിക്കും. ലൈനുകൾ മൂലമുണ്ടാകുന്ന ഓരോ പീക്കുകളും ഓരോ മൂലകങ്ങളുടെ സാന്നിധ്യം വെളിവാക്കുന്നു. പീക്കിന്റെ തീവ്രത നിലവിലുള്ള മൂലകത്തിന്റെ സാന്ദ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുവഴി സാന്നിധ്യം മാത്രമല്ല,

ഓരോ മൂലകത്തിന്റെയും അളവും ഇതിലൂടെ കണ്ടുപിടിക്കാൻ കഴിയുന്നു.
ദൗത്യം തുടരുകയാണ്. നാം പ്രതീക്ഷിക്കുന്ന നേട്ടങ്ങൾക്കപ്പുറം എന്തെങ്കിലുമൊക്കെ ചന്ദ്രയാൻ മനുഷ്യരാശിക്കായി കരുതിവച്ചിട്ടുണ്ടാകും. മനുഷ്യൻ ഓരോ നാഴികക്കല്ലും പിന്നിട്ടത് ഇത്തരത്തിൽ ഓരോ ദൗത്യത്തിൻ്റെയും ചുവടുപിടിച്ചായിരുന്നല്ലോ. ശാസ്ത്രത്തിന്റെ പ്രത്യേകതയും ഇതാണ്. ഒരുപക്ഷേ നാം പോലും പ്രതീക്ഷിക്കാതെ മുന്നിൽ വെളിവാകുന്ന പ്രപഞ്ചസത്യങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം.

Content Highlights: chandrayaan mission related article



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago