നക്‌സൽ ഭീഷണി കേരള-തമിഴ്‌നാട് അതിർത്തിയിൽ പരിശോധന
കൊല്ലം •നക്സൽ ഭീഷണിയെ തുടർന്ന് കേരള-തമിഴ്നാട് അതിർത്തിയായ ചെങ്കോട്ട പുളിയറയിൽ തമിഴ്നാട് പൊലിസിന്റെ നക്സൽ ഡിവിഷൻ കമാൻഡോ പരിശോധന നടത്തി.
കേരളത്തിൽനിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളുമായി നക്‌സലൈറ്റുകളടക്കം നിരോധിത സംഘടനകൾ വനപ്രദേശത്ത് എത്താനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമസംഭവങ്ങളിൽ സംസ്ഥാനത്ത് നിരവധിപേർ പിടിയിലായ പശ്ചാത്തലത്തിൽക്കൂടിയാണ് പരിശോനയെന്ന് തമിഴ്‌നാട് പൊലിസ് വ്യക്തമാക്കി.
കേരളത്തിൽനിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ ജില്ലാ അതിർത്തിയായ പുളിയറയിലും മേക്കരയിലും തടഞ്ഞ് പരിശോധിക്കും. മറ്റു ചെക്പോസ്റ്റുകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങളടക്കം കർശനമായി പരിശോധിക്കുന്നുണ്ട്. വനമേഖല ഉൾപ്പെടുന്ന പ്രദേശങ്ങളിൽ തമിഴ്നാട് വനം വകുപ്പും നിരീക്ഷണം ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."