ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20: ശ്രേയസ് അയ്യര്‍, ശഹബാസ് അഹ്മദ്, ഉമേഷ് യാദവ് ടീമില്‍; പരുക്കേറ്റ ഹൂഡ പുറത്ത്
തിരുവനന്തപുരം: ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ മല്‍സരത്തോടെ ആരംഭിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യര്‍, ശഹബാസ് അഹ്മദ്, ഉമേഷ് യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. പരുക്കേറ്റ ദീപക് ഹൂഡയെ ഒഴിവാക്കി. അവസാന ഇലവനെ മല്‍സരത്തിന് തൊട്ടുമുമ്പായിരിക്കും തെരഞ്ഞെടുക്കുക.
കോവിഡ് ബാധിച്ച മുഹമ്മദ് ഷമി ഈ പരമ്പരയില്‍ പന്തെറിയില്ലെന്ന് ഉറപ്പായി. ഹാര്‍ദിക് പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരോട് നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ കണ്ടീഷനിങ് ക്യാംപില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചുട്ടുണ്ട്. അടുത്ത മാസം ആസ്‌ത്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനു മുമ്പായി ഇന്ത്യ പങ്കെടുക്കുന്ന അവസാന ട്വന്റി-20 പരമ്പരയാണ് ഇന്ന് ആരംഭിക്കുന്നത്.
ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആര്‍ ആശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍, അഹബാസ് അഹ്മദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."