HOME
DETAILS

ഇരുട്ട് വെട്ടം

  
backup
July 17 2021 | 19:07 PM

5423135123

ബഷീര്‍ പെരുവളത്ത് പറമ്പ്

കഥയെഴുതി കഥയെഴുതി പ്രശസ്തനായ കഥാകൃത്ത് പെട്ടെന്ന് കഥയായി മാറിയപ്പോള്‍ പത്രങ്ങളായ പത്രങ്ങളൊക്കെ വെണ്ടക്ക നിരത്തി .
'കഥയുടെ രാജകുമാരന്‍,
കഥ ബാക്കിയായി കഥാകാരന്‍
യാത്രയായി'
ആധുനിക കഥയുടെ രാജശില്‍പി എന്നിങ്ങനെ പലതും.
കഥാകാരന്‍ പരലോകത്തെത്തി.
അവിടെ കശണ്ടിത്തലയുള്ള ഒരാള്‍ വരവേറ്റു.
ചുറ്റും കുറെ കഥാകാരന്മാരുണ്ട്, എഴുത്തുകാരുണ്ട്, വിമര്‍ശകരുണ്ട്.
ആദ്യം കശണ്ടിത്തലക്കാരന്‍ ചോദിച്ചു.
'വല്ലതും കഴിച്ചോ?'
കഥാകൃത്ത് പറഞ്ഞു. 'ഇല്ല ഇങ്ങോട്ട് വരേണ്ട തിരക്കില്‍ ഒന്നും കഴിക്കാന്‍ നേരം കിട്ടിയില്ല, കൊറോണ വാര്‍ഡില്‍ നിന്ന് പെട്ടെന്ന് പോരേണ്ടി വന്നു'.
ചുറ്റും തീ കണ്ടപ്പോള്‍ കഥാകൃത്ത് ചോദിച്ചു. 'ഇതെന്താ തീ'
കശണ്ടിക്കാരന്‍ മറുപടിപറഞ്ഞു. 'നുണയന്മാരായ എഴുത്തുകാര്‍ക്ക് ഒരുക്കിവച്ച നരകമാണ്'.
കുറച്ച് ചോദ്യങ്ങള്‍ ഉണ്ട്, അതിന് ശേഷമാണ് സ്വര്‍ഗവും നരകവും തീരുമാനിക്കുക.
ആധുനിക കഥാകൃത്ത് ചോദിച്ചു?

'ആരാണ് ചോദിക്കുക'
കശണ്ടിക്കാരന്‍ പറഞ്ഞു:

'ഈ കൂടിയിരിക്കുന്ന ഞങ്ങള്‍ തന്നെ'
'ഞങ്ങളെന്ന് വച്ചാല്‍ ഒന്ന് പരിചയപ്പെടുത്തുമോ?'
കശണ്ടിക്കാരന്‍ പറഞ്ഞു.
'ഞാന്‍ വൈക്കം മുഹമ്മദ് ബഷീര്‍,
ബേപ്പൂര്‍ സുല്‍ത്താനെന്നും വിളിക്കും
ഇത് എന്റെ ചങ്ങാതിമാരായ തകഴി ശിവശങ്കരന്‍, ഇത് പൊന്‍കുന്നം വര്‍ക്കി, ഇത് എന്‍.പി മുഹമ്മദ്, ഇത് കാരൂര്‍ നീലകണ്ഠപിള്ള, ഇത് സുകുമാര്‍ അഴീക്കോട്, ഇത് എം.എന്‍ വിജയന്‍...'

'ഇനി ചോദ്യത്തിലേക്ക് കടക്കാം.
ഓരോരുത്തരുമയാണ് ചോദ്യം ചോദിക്കുന്നത്.
ആദ്യത്തെ ചോദ്യം ഞാന്‍ ചോദിക്കുന്നു'.
'എന്താണ് പേര്, എഴുതിയ പുസ്തകങ്ങള്‍?'
കഥാകൃത്ത് മറുപടി പറഞ്ഞു.
'എന്റെ പേര് ബാബു ഇരുട്ട് വെട്ടം
എഴുതിയ പുസ്തകങ്ങള്‍ വെയിലും മഴയും,
കുറുക്കനും കോഴിയും,
എലിയും പൂച്ചയും'.
'കഥയില്‍ നല്‍കുന്ന സന്ദേശം?'
'എന്ത് സന്ദേശം...
നാട്ടില്‍ മഴ പെയ്യുന്നു. പെയ്ത മഴ ഉണക്കാന്‍ വെയില്‍വരുന്നു. വായനക്കാര്‍ക്ക് യാഥാര്‍ഥ്യം മനസിലാകുന്നു,
കൗശലക്കാരനായ കുറുക്കന്‍, കോഴിയെ പിടിക്കുന്ന വിധം വായനക്കാര്‍ രസിച്ച് ആസ്വദിക്കുന്നു.
ശത്രുക്കള്‍ ആദര്‍ശങ്ങളെല്ലാം പണയപ്പെടുത്തി മിത്രങ്ങളാകുന്നു.
വീട്ടിലും നാട്ടിലും പൂച്ചയും എലിയും ഇങ്ങനെയാണ്'.

തകഴി ചോദിച്ചു:
'കടലോരത്തും കുട്ടനാട്ടിലും പോകാറുണ്ടോ.
ചെമ്മീനും, കയറും കണ്ടിരുന്നോ?'.

'കടലോരത്ത് കഴിഞ്ഞ മാസം പോയിരുന്നു.
ഒന്ന് കാറ്റ് കൊള്ളാന്‍, ചെമ്മീന്‍ കൂട്ടിയാല്‍ ചൊറിയും,
കയറ് വാങ്ങണമെന്ന് വിചാരിച്ചിരുന്നു, നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയങ്ങനെയാ വേണ്ടി വന്നില്ല, കൊറോണ തന്നെ ഇങ്ങോട്ട് പറഞ്ഞയച്ചു'.

'അറബിപ്പൊന്ന് കണ്ടിരുന്നോ?'
എന്‍.പി മുഹമ്മദിന്റെയാണ് ചോദ്യം.
'അതല്ലേ നാട്ടിലുള്ളൂ
മൊത്തം സ്വര്‍ണമയമാണ്
എയര്‍പോര്‍ട്ട് വഴി എത്രയാ കടത്തുന്നെ
മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല,
നാട്ടിലെ പീക്കിരി പിള്ളേര്‍ വരെ അറബി നാട്ടിന്ന് പൊന്ന് കടത്തുകയാ
വെട്ടുകേസിലെ പ്രതികള്‍ വരെ ഇപ്പോ രാജാക്കന്മാരാ'
അടുത്ത ചോദ്യം കാരൂറിന്റെതാണ്
'നാട്ടില്‍ ഇപ്പോള്‍ വായനക്കാര്‍ ഉണ്ടോ?'
'ഉണ്ടോന്നാ
ജനങ്ങള്‍ ഒക്കെ വെറുതെ വീട്ടിലിരിക്കുകയാ... വായനയോട് വായനയാ
വായനക്കാന്‍ തിന്നാന്‍ കിട്ടുന്നില്ലല്ലോ..
അതുകൊണ്ട് പുസ്തകങ്ങള്‍ എടുത്ത് വായ അനക്കുകയാണ്. വായന പക്ഷാചരണം നല്ല കേമമായിട്ട് നടക്കുന്നുണ്ട്'.
സുകുമാര്‍ അഴീക്കോടിന്റെതാണ് അടുത്ത ചോദ്യം
'നിങ്ങളുടെ പുസ്തകത്തിന്റെ വായനക്കാര്‍ ആരാണ്,
ഇപ്പോള്‍ നാട്ടിലെ സാംസ്‌കാരിക പ്രഭാഷകര്‍ ആരാണ്?'
'എന്റെ ബുക്കിന്റെ വായനക്കാര്‍ എന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാണ്
ഞാന്‍ അതിലെഴുതും, പൈസ കൊടുത്ത്
ബുക്ക് അച്ചടിപ്പിക്കും,
ഫെയ്‌സ്ബുക്കില്‍ അറിയിക്കും
ഏതെങ്കിലും ആളെക്കൊണ്ട് നല്ല അഭിപ്രായം എഴുതിപ്പിക്കും
വി.പി.പിയായി ബുക്ക് അയച്ചുകൊടുക്കും
കാശ് കിട്ടിയാലും, കിട്ടിയില്ലെങ്കിലും, ലാഭമായി, പേരായി'
അവസാനം ചോദിച്ചത് എം.എന്‍ വിജയന്‍ മാഷാണ്.
'നാട്ടിലിപ്പോള്‍ സാംസ്‌കാരിക രംഗം കൈയ്യാളുന്നത് ആരാണ് എന്ന് പറഞ്ഞില്ല'
'ഓ അത് നല്ല രസമാണ്'
'ഭരിക്കുന്ന പാര്‍ട്ടിയുടെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ കുറെ പേര്‍ ഉണ്ടല്ലോ. ഏത് പാര്‍ട്ടിയായാലും
അവരുടെ പാര്‍ട്ടിക്കാരായി കുംഭ വീര്‍പ്പിച്ച് നടക്കുന്നവര്‍
എഴുത്തുകാരും, പ്രഭാഷകരൊന്നുമല്ല
രാഷ്ട്രീയ നേതാക്കള്‍.. അവര്‍ ഘോരഘോരം പ്രസംഗിക്കുന്നത് കാണാം
നാട്ടിലെ എഴുത്തുകാരൊക്കെ വീട്ടിലിരിപ്പാണ് പാവങ്ങള്‍
നാവ് പൊക്കാന്‍ അവര്‍ക്ക് സാധ്യമല്ല'.
എല്ലാവരും കൂടി ബാബുവിനോട് പറഞ്ഞു:

'തല്‍ക്കാലം നീ നരകത്തിലേക്ക് പോകുക
കാരണം ഞങ്ങളും വന്നപാടെ നരകത്തിലായിരുന്നു.
നുണയെ വലിയ നുണയാക്കുന്നവര്‍ എന്നാണ് എഴുത്തുകാരെ ഇവിടെ വിശേഷിപ്പിക്കുന്നത്.
പാപങ്ങള്‍ ഉരുകിയതിന് ശേഷം സ്വര്‍ഗത്തിലേക്ക് കേറാം
ഇരുളും വെളിച്ചവുമാണല്ലോ ജീവിതം'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago