ഇന്ന് ലോക ഹൃദയ ദിനം; താളം തെറ്റാതെ നിലനിര്‍ത്താം ഹൃദയമിടിപ്പിനെ
ഹൃദയമിടിപ്പ് എന്നെന്നും നിലനിര്‍ത്താന്‍ മനുഷ്യന് കഴിയില്ല. എന്നാല്‍ അകാലത്തില്‍ ആ മിടിപ്പ് നിലച്ച് പോകാതിരിക്കന്‍ ഒരു പരിതി വരെ നമുക്ക് ശ്രമിക്കാവുന്നതാണ്. ആ ഒരു ലക്ഷ്യത്തോടുകൂടി തന്നെയാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി സെപ്റ്റംബര്‍ 29ന് ലോക ഹൃദയദിനമായി ആചരിക്കുന്നത്. 'എല്ലാ ഹൃദയങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക'എന്നാണ് ഈ വര്‍ഷത്തെ പ്രമേയം.
ഇന്ന് ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവനെടുക്കുന്ന ഒന്ന് ഹൃദ്രോഗമാണ്. ലോകത്ത് ഒരോ വര്‍ഷവും 18.6 ദശലക്ഷം ആളുകള്‍ ഹൃദ്രോഗം മൂലം മരിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ഹൃദയമിടിപ്പിന്റെ താളം പലപ്പോഴും തെറ്റുന്നത് മാറിയ കാലത്തെ തിരക്കിട്ട ജീവിതസാഹചര്യങ്ങളാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, പുകവലി, പൊണ്ണത്തടി തുടങ്ങിയവയാണ് ഹൃദയരക്ത ധമനി രോഗത്തിലേക്കുള്ള പ്രധാന കാരണങ്ങള്‍. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാവുന്നതേയുള്ളു.
ഹൃദയ സംരക്ഷണത്തിനുള്ള ആദ്യ വഴി എന്നത് പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക എന്നത് തന്നെയാണ്. പുകവലിക്കാത്തവര്‍ വലിക്കുന്നവരില്‍ നിന്നും അകലം പാലിക്കണം. കാരണം പാസിവ് സ്‌മോകിംങ് മൂലമുള്ള ഹൃദ്രോഗം ബാധിച്ചവരുടെ എണ്ണം വളരെ കൂടുതലാണ്. അതുപോലെ തന്നെയാണ് മദ്യപാനവും. അമിത മദ്യപാനം രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂട്ടുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള സാധ്യതയും കൂടും. പ്രമേഹവും രക്തസമ്മര്‍ദവും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കും. ഉറക്കക്കുറവും ഹൃദ്രോഗത്തിന്റെ സാധ്യത ഉയര്‍ത്തുന്നു. ഉറക്കക്കുറവുള്ളവരില്‍ ഹൃദയാഘാതവും ഹൃദയധമനികളില്‍ ബ്ലോക്കും ഉണ്ടാകാന്‍ ഇടയുണ്ട്. മുതിര്‍ന്നവര്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെയും കുട്ടികള്‍ എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെയും ഉറങ്ങണം. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ഹൃദയാരോഗ്യത്തെ നിലനിര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."