HOME
DETAILS

കഴിഞ്ഞ മാസം 3,651 റിക്രൂട്മെന്റ് അപേക്ഷകൾ അംഗീകരിച്ച് ഖത്തർ; പരാതികൾക്ക് പരിഹാരം

  
backup
September 09 2023 | 06:09 AM

qatar-recruitment-marks-3651-applications

കഴിഞ്ഞ മാസം 3,651 റിക്രൂട്മെന്റ് അപേക്ഷകൾ അംഗീകരിച്ച് ഖത്തർ; പരാതികൾക്ക് പരിഹാരം

ദോഹ: ഖത്തർ തൊഴിൽ മന്ത്രാലയത്തിന് കഴിഞ്ഞ മാസം ലഭിച്ച 4,430 റിക്രൂട്മെന്റ് അപേക്ഷകളിൽ 3,651 അപേക്ഷകൾക്ക് അംഗീകാരം. റിക്രൂട്മെന്റ് അപേക്ഷകൾക്കൊപ്പം പ്രഫഷൻ മാറ്റം, തൊഴിൽ പെർമിറ്റുകൾ പുതുക്കൽ എന്നിവയുടെ അപേക്ഷകളിലും ഭൂരിഭാഗവും തൊഴിൽ മന്ത്രാലയം അംഗീകരിച്ചു. മന്ത്രാലയത്തിന് മുൻപാകെ ലഭിച്ച തൊഴിൽ പരാതികൽ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഇതിൽ നടപടികൾ നടത്തിവരികയാണ്.

പ്രഫഷൻ മാറ്റത്തിനായി ആകെ 3,909 അപേക്ഷകളാണ് കഴിഞ്ഞ മാസം ലഭിച്ചത്. ഇതിൽ 3,847 എണ്ണത്തിന് അംഗീകാരം നൽകിയതായി മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ പെർമിറ്റുകൾ പുതുക്കാനായി ലഭിച്ച 11,700 അപേക്ഷകളിൽ 11,241 എണ്ണം അംഗീകരിക്കുകയും 459 എണ്ണം വിവിധ കാരണങ്ങളാൽ തള്ളുകയും ചെയ്തു.

ആകെ 2,720 തൊഴിൽ പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. ഇതിൽ 863 എണ്ണം മന്ത്രാലയം നേരിട്ട് ഒത്തുതീർപ്പാക്കി. 23 എണ്ണം തൊഴിൽ തർക്ക പരിഹാര കമ്മിറ്റിക്ക് കൈമാറി. ശേഷിക്കുന്ന 1,834 എണ്ണം പരാതികളിൽ പരിഹാര നടപടികൾ നടന്നുവരികയാണ്. ഇതിനു പുറമെ പൊതുജനങ്ങളിൽ നിന്ന് മന്ത്രാലയത്തിന് 98 പരാതികളും ലഭിച്ചിരുന്നു. ഇവയെല്ലാം മന്ത്രാലയം പരിഹരിച്ചു.

അതേസമയം, കഴിഞ്ഞ മാസവും തൊഴിലിടങ്ങളിൽ സമഗ്ര പരിശോധനയാണ് അധികൃതർ നടത്തിയത്. 4,675 പരിശോധനാ സന്ദർശനങ്ങളിൽ 624 കമ്പനികൾക്ക് നിയമലംഘനം പരിഹരിക്കാൻ മുന്നറിയിപ്പ് നൽകി. പരിശോധനകൾ വരുംമാസങ്ങളിലും തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  11 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  11 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  11 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  11 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  11 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  11 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  11 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  11 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  11 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  11 days ago