HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനം 'ഒപ്പിയെടുക്കാന്‍' ഏഴു ലക്ഷം
backup
September 30 2022 | 17:09 PM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ പര്യടനം ഒപ്പിയെടുക്കാന്‍ ഏഴു ലക്ഷം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ ഫിന്‍ലന്റിലും അഞ്ചു മുതല്‍ ഏഴു വരെ നോര്‍വേയിലും ഒന്‍പതു മുതല്‍ 12 വരെ യു.കെയിലുമാണ് പര്യടനം.
യാത്രയിലുടനീളം വീഡിയോ, ഫോട്ടോ കവറേജിനായാണ് കഴിഞ്ഞ ദിവസം പി.ആര്.ഡി ഏഴു ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയത്. മൂന്ന് ഏജന്‍സികളില്‍ നിന്നാണ് ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നത്.
സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയാണ് ഏജന്‍സിയെ നല്‍കുന്നത്. ഇതിന്റെ ചെലവുകള്‍ പ്രസ് ഫെസിലിറ്റിസ് എന്ന ശീര്‍ഷകത്തില്‍ നിന്ന് വഹിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."