ആരാധനാലയങ്ങളിലെ പ്രവേശനം; വാക്‌സിനെടുക്കണമെന്ന നിര്‍ദേശം കര്‍ശനമല്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നവര്‍ കൊവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും സ്വീകരിച്ചവരായിരിക്കണമെന്ന നിര്‍ദേശം കര്‍ശനമല്ല. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച് ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍, സന്ദര്‍ശകര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണമെന്നത് കടകള്‍ക്കും മറ്റു കേന്ദ്രങ്ങള്‍ക്കും പൊതുവായുള്ള നിര്‍ദേശമായാണ് നല്‍കിയിട്ടുള്ളത്. അതല്ലാതെ ആരാധനാലയങ്ങള്‍ക്കു മാത്രമായി പ്രത്യേകം നിര്‍ദേശമില്ല.
അത്യാവശ്യ കാര്യങ്ങള്‍ക്കു വീടിനു പുറത്തുപോകുന്നവരും വാക്‌സിന്‍ എടുത്തവരായിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അതല്ലാതെ കര്‍ശന നടപടികളിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നു സര്‍ക്കാര്‍ വൃത്തങ്ങളും വിശദീകരിക്കുന്നു. പ്രത്യേക ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ നാല്‍പത് പേര്‍ക്ക് പ്രവേശനാനുമതിയും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."