വീണ്ടും ഞെട്ടിക്കാനൊരുങ്ങി ആപ്പിള്‍; വില കുറഞ്ഞ മാക്ബുക്കുമായി വിപണി പിടിക്കാന്‍ പടയൊരുക്കം; റിപ്പോര്‍ട്ട്
വീണ്ടും ഞെട്ടിക്കാനൊരുങ്ങി ആപ്പിള്‍; വില കുറഞ്ഞ മാക്ബുക്കുമായി വിപണി പിടിക്കാന്‍ പടയൊരുക്കം; റിപ്പോര്‍ട്ട്
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ച് നടക്കുന്നവരാണ് നമ്മളില്‍ പലരും. ഉപയോഗത്തേക്കാള്‍ കൂടുതല്‍ ആഡംബരത്തിന്റെയും ഫാഷന്റെയും പ്രതീകമാണ് ആപ്പിള്‍ പ്രൊഡക്ട്. ബ്രാന്‍ഡിനോടുള്ള വിശ്വാസ്യതയും ഉപഭോക്തക്കള്‍ക്ക് കമ്പനി നല്‍കുന്ന സുരക്ഷയും ആപ്പിളിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും മുല്യമുള്ളതുമായ ബ്രാന്‍ഡാക്കി മാറ്റിയിരിക്കുന്നു.
മൊബൈല്‍ ഗാഡ്ജറ്റുകളില്‍ ഐഫോണിനോട് കാണിക്കുന്ന പ്രതിപത്തിയാണ് ലാപ്‌ടോപ്പില്‍ മാക്ബുക്കനുമുള്ളത്. സ്വന്തമായൊരു മാക്ബുക്കെന്നത് പലരുടെയും സ്വപ്‌നമാണ്. പക്ഷെ ഉയര്‍ന്ന വില തന്നെയാണ് ആപ്പിള്‍ പ്രേമികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി.
അത്തരക്കാര്‍ക്കൊരു സന്തോഷ വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുറഞ്ഞ വിലയുള്ള മാക്ബുക് വിപണിയിലെത്തിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മേഖലയിലെ ജനപ്രിയമായ വില കുറഞ്ഞ ക്രോം ബുക്ക് മോഡലുകളോട് മത്സരിക്കാനാണ് പുതിയ എന്‍ട്രി ലെവല്‍ വിന്‍ഡോസ് മോഡലിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്. 2024 പകുതിയോടെ പുതിയ ലാപ്പ്‌ടോപ്പുകള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിള്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഡി.സി-2024 ഇവന്റില്‍ വെച്ചായിരിക്കും പുതിയ മാക്ബുക്കുകളുടെ ലോഞ്ചിങ് നടക്കുക. അടുത്ത വര്‍ഷത്തോടെ ലോഞ്ച് ടൈംലൈന്‍ സ്ഥിരീകരിച്ചേക്കും.
വില കുറവ് സാധ്യമോ?
ഇന്ന് വിപണിയിലുള്ള ഭൂരിഭാഗം ക്രോം ബുക്കുകളും 30,000 രൂപയില്‍ താഴെ വിലയുള്ളവയാണ്. എന്നാല്‍ ഇത്രയും വിലക്കുറവില്‍ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ വിപണിയിലെത്താന്‍ സാധ്യത കുറവാണ്. ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ സ്വാഭാവിക വിലയില്‍ നിന്ന് വലിയ മാറ്റം വരുത്തുന്നത് കമ്പനിക്ക് അധിക ബാധ്യത വരുത്തിവെക്കാനാണ് സാധ്യത. എന്നാല്‍ വിലകുറഞ്ഞ മെക്കാനിക്കല്‍ ഘടകങ്ങള്‍ ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാനാണ് കമ്പനിയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വാര്‍ത്തയുടെ ആധികാരികത സംബന്ധിച്ച് ചില സംശയങ്ങളും ടെക് മേഖലയില്‍ നിന്ന് ഉയര്‍ന്ന് വരുന്നുണ്ട്. ആപ്പിള്‍ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഓരോ വര്‍ഷവും ഉപഭോക്താക്കള്‍ക്ക് പുതിയ സര്‍പ്രൈസ് ഒരുക്കുന്ന ആപ്പിളിന്റെ മാര്‍ക്കറ്റിങ് തന്ത്രം പരിഗണിച്ചാല്‍ സാധാരണക്കാര്‍ക്ക് കൈവശപ്പെടുത്താവുന്ന മാക്ബുക്കുകളുടെ സാധ്യത തള്ളിക്കളയാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."