സി.പി.എം ആശയദാരിദ്ര്യത്തില്‍ മുങ്ങിത്തപ്പുന്നു: സി.പി ജോണ്‍
കോഴിക്കോട്: സി.പി.എം ആശയ ദാരിദ്ര്യത്തില്‍ മുങ്ങി തപ്പുകയാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സിപി ജോണ്‍. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സി.പി.എം നടത്തിയ ഘോഷയാത്രകളും സെമിനാറുകളും അതാണു വ്യക്തമാക്കുന്നതെന്നും ജോണ്‍ പറഞ്ഞു. കെ.എസ്.വൈ.എഫ് സംസ്ഥാന കണ്‍വന്‍ഷന്‍ ജയാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്‍ മറ്റൊരു മോദിയായാണു ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും രണ്ടു പാര്‍ട്ടികളാണെങ്കിലും കൊല്ലാക്കൊല ചെയ്യുന്ന കാര്യത്തില്‍ ഒന്നാണ്. ഫാസിസ്റ്റ് പ്രവണതയാണു മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ സ്വീകരിച്ചുവരുന്നതെന്നും ജോണ്‍ കുറ്റപ്പെടുത്തി. ആശയും ആഗ്രഹങ്ങളുമുള്ള പുതുതലമുറയെ ശരിയായ രാഷ്ട്രീയത്തിലേക്കു നയിക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുത്തു വിജയിപ്പിക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് മണക്കടവ് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, സി.എം.പി അസി. സെക്രട്ടറിമാരായ സി.എന്‍ വിജയകൃഷ്ണന്‍, സി.എ അജീര്‍, സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ ചന്ദ്രദാസന്‍, നാരായണന്‍ കുട്ടി, എം.പി സാജു സംസാരിച്ചു. കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. കുര്യന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."