സെഞ്ചുറിയുമായി കോഹ്‌ലിയും രാഹുലും; പാകിസ്താന് 357 റണ്‍സ് വിജയലക്ഷ്യം
സെഞ്ചുറിയുമായി കോഹ്‌ലിയും രാഹുലും; പാകിസ്താന് 357 റണ്‍സ് വിജയലക്ഷ്യം
കൊളംബോ: പാകിസ്താന്‍ ബൗളര്‍മാരെ ശക്തമായി നേരിട്ട് വിരാട് കോഹ്‌ലിയും കെ.എല്‍.രാഹുലും. ആവേശകരമായ ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ പാകിസ്താന് 357 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. സെഞ്ചുറി നേടിയ വിരാട് കോലിയും കെ.എല്‍.രാഹുലുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയ രാഹുല്‍ സെഞ്ചുറിയുമായി വിമര്‍ശകരുടെ വായടപ്പിച്ചു.കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിലെ 77ാം സെഞ്ചുറിയാണ് നേടിയത്. അപരാജിത കൂട്ടുകെട്ടിലൂടെ രാഹുലും കോഹ്‌ലിയും അവസാന ഓവറില്‍ ടീം സ്‌കോര്‍ 350 കടത്തി. പാകിസ്താനെതിരേ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഞായറാഴ്ച മഴ കളിമുടക്കിയതിനെത്തുടര്‍ന്നാണ് റിസര്‍വ് ദിനമായ ഇന്നത്തേക്ക് മത്സരം മാറ്റിവെച്ചത്. ഞായറാഴ്ച ഇന്ത്യ മികച്ച രീതിയില്‍ ബാറ്റുചെയ്യുമ്പോഴാണ് മഴ വില്ലനായി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."