സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി ഏവർക്കും പ്രിയങ്കരനായിരുന്നു ; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി ഏവർക്കും പ്രിയങ്കരനായിരുന്നു. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്റെ സൗഹൃദം വ്യാപിച്ചു. പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരുന്നു. സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടി.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
രാഷ്ട്രീയപരമായ വ്യത്യസ്താഭിപ്രായങ്ങള്‍ക്കിടയിലും കോടിയേരി വളരെ നല്ല വ്യക്തി ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത്. അദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ ദുഃഖാര്‍ഥരായ കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും വ്യസനത്തില്‍ പങ്കുചേരുന്നു.
സയ്യിദ് സാദിഖലി തങ്ങൾ
മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ച ജനകീയനായ നേതാവായിരുന്നു. സി.പി.എമ്മിലെ സൗമ്യമായ മുഖം. മികച്ച ഭരണാധികാരിയായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.
കെ. സുധാകരൻ
രാഷ്ട്രീയക്കളരിയിൽ വേറിട്ടവരാണെങ്കിലും സൗഹൃദത്തിൽ എന്നും കോടിയേരി സൗമ്യനായ നേതാവായിരുന്നു. കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്ത വിടവാണ്. കണ്ണൂരിൽ വിദ്യാർഥിയായിരുന്ന സമയത്താണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. ആർക്കും എപ്പോഴും ചെന്നു കാണാവുന്ന ഭരണാധികാരായിരുന്നു.
പി.കെ കുഞ്ഞാലിക്കുട്ടി
സി.പി.എമ്മിൻ്റെ കരുത്തനായ ഒരു നേതാവിനെയാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടത്.വിദ്യാർഥി-യുവജനപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുമ്പോൾത്തന്നെ കോടിയേരിയുമായി ബന്ധപ്പെടാൻ ഇടയായിട്ടുണ്ട്.
രമേശ് ചെന്നിത്തല
നിലപാടുകളിൽ കാർക്കശ്യവും ഇടപെടലുകളിൽ സൗമ്യതയും പുലർത്തിയ മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവായിരുന്നു കോടിയേരി. രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് പിടിച്ചുപറ്റി.
ഗതാഗതമന്ത്രി ആൻ്റണി രാജു
ഒരിക്കലും മറക്കാനാകാത്ത ആത്മബന്ധമായിരുന്നു കോടിയേരി ബാലകൃഷ്ണനുമായി ഉണ്ടായിരുന്നത്.
മന്ത്രി കെ. രാധാകൃഷ്ണൻ
കരുത്തുറ്റ കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷ ഐക്യത്തിനും ഇടതു പക്ഷമുന്നേറ്റത്തിനുമായി നിലകൊണ്ട നേതാവ്.
സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ
രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തിനാകെ വൻ നഷ്ടമാണ് കോടിയേരിയുടെ നിര്യാണത്തിൽ സംഭവിച്ചത്. നാലുപതിറ്റാണ്ടിലേറെക്കാലം നീണ്ട വ്യക്തിപരമായ ബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായി ഉള്ളത്.
കാനം രാജേന്ദ്രൻ
പൂർണ ആരോഗ്യത്തോടെ തിരിച്ചു വരുമെന്നാണ് പ്രതീക്ഷിച്ചത്. കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനായി പൂർണമായി സമർപ്പിച്ച ജീവിതത്തിനാണ് തിരശീല വീണത്.
മന്ത്രി എം.ബി രാജേഷ്
കേരള രാഷ്ട്രീയ രംഗത്തെ നിസ്വാർഥ സേവകനായിരുന്നു കോടിയേരിബാലകൃഷ്ണൻ. നിയമസഭാ സമാജികൻ, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർട്ടി സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നു.
എം.എ യൂസഫലി
സഹോദര തുല്യനായ നേതാവായിരുന്നു കോടിയേരി. കരുത്തുറ്റ കമ്മ്യൂണിസ്റ്റ് നേതാവ്, സംഘാടകന്‍, എല്ലാറ്റിലുമപരി മികച്ചൊരു ഭരണാധികാരിയുമായിരുന്നു.
മന്ത്രി എ.കെ ശശീന്ദ്രന്‍
കേരള രാഷ്ട്രീയത്തിന് കനത്ത നഷ്ടം. സി.പി.എമ്മിൻ്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി. രാഷ്ട്രീയ എതിരാളികളോടും സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു.-
കെ. സുരേന്ദ്രൻ
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കതീതമായി മറ്റുള്ളവരുമായി വിശാലമായ സൗഹൃദം പുലർത്താൻ പ്രത്യേക താൽപര്യം പ്രകടിപ്പിച്ച രാഷ്ട്രീയ നേതാവായിരുന്നു.
ഡോ. എം.പി അബ്ദുസമദ് സമദാനി
രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടം. കോടിയേരിയുടെ മരണത്തിലൂടെ നഷ്ടമായത് നല്ല സുഹൃത്തിനെയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.
കെ. മുരളീധരൻ
രാജ്യത്തെ ഇടത് പക്ഷ മതനിരപേക്ഷ കൂട്ടായ്മയുടെ ശക്തനായ വക്താവും ഉന്നതശീർഷനായ നേതാവുമായിരുന്നു. ജനാധിപത്യ മത നിരപേക്ഷ മുന്നേറ്റത്തിന് നികത്താനാവാത്ത നഷ്ടമാണ്.
എ.പി അബ്ദുൽ വഹാബ്
പൊതുരംഗത്തും ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സവിശേഷമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഓർത്തഡോക്സ് സഭയുമായി ആത്മബന്ധം പുലർത്തിയ നേതാവായിരുന്നു.
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
ആർക്കും എപ്പോഴും സമീപിക്കാവുന്ന നേതാവായിരുന്നു. ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ പാർട്ടിയിലുള്ളവരുമായും ഊഷ്മളമായ സ്‌നേഹബന്ധമാണ് കോടിയേരിക്കുണ്ടായിരുന്നത്.
എം.വി ശ്രേയാംസ് കുമാർ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."