HOME
DETAILS

ദുരന്തഭൂമിയായി മൊറോക്കോ; തകർന്നുവീണവയിൽ 12-ാം നൂറ്റാണ്ടിൽ നിർമിച്ച ചരിത്രപ്രസിദ്ധമായ ടിൻമെൽ മസ്ജിദും

  
backup
September 12 2023 | 05:09 AM

morocco-historic-tinmel-masjid-collapsed-in-earthquake

ദുരന്തഭൂമിയായി മൊറോക്കോ; തകർന്നുവീണവയിൽ 12-ാം നൂറ്റാണ്ടിൽ നിർമിച്ച ചരിത്രപ്രസിദ്ധമായ ടിൻമെൽ മസ്ജിദും

മൊറോക്കോയിലെ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റ് നിരവധിയാളുകൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ മരണസംഖ്യ ഉയർന്ന് വരികയാണ്. ജനങ്ങളുടെ ജീവനും ജീവിതവും തകർത്താണ് ഭൂമികുലുക്കം മൊറോക്കയിലൂടെ കടന്നുപോയത്. വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളും ഉൾപ്പെടെ പലതും തകർന്നുവീണു. ഭൂകമ്പമുണ്ടാക്കിയ ദുരന്തത്തിൽ നിന്ന് സാധാരണനിലയിലേക്ക് രാജ്യം എത്താൻ വർഷങ്ങൾ വേണ്ടിവന്നേക്കും.

ദുരന്തം വിതച്ച ഭൂകമ്പത്തിൽ തകർന്ന് വീണത് മൊറോക്കോയിലെ ചരിത്രപ്രസിദ്ധമായ ടിൻമെൽ മസ്ജിദ് കൂടിയാണ്. ഹൈ അറ്റ്ലസ് പർവതനിരകളിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകം കൂടിയായ പള്ളിയാണ് ഭാഗികമായി ഭൂമികുലുക്കത്തിൽ തകർന്നത്. പള്ളിയുടെ പ്രധാനപ്പെട്ട ഗോപുരവും മതിലുകളും തകർന്നിട്ടുണ്ട്. മാറ്റു ചിലഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

മൊറോക്കോയുടെ ചരിത്ര നഗരമായ മാരാക്കേക്കിലെ പള്ളിയാണ് ടിൻമെൽ മസ്ജിദ്. വടക്കേ ആഫ്രിക്കയെയും സ്പെയിനിനെയും കീഴടക്കിയ ഒരു മധ്യകാല രാജവംശമായിരുന്ന അൽമോഹദ് രാജാംവശം നിർമ്മിച്ചതാണ് ഈ ചരിത്ര നിർമിതി. മണ്ണും കല്ലും ഉപയോഗിച്ചാണ് മസ്ജിദ് നിർമിച്ചിരിക്കുന്നത്.

12-ാം നൂറ്റാണ്ടിലാണ് അൽമോഹദ് രാജവംശം മസ്ജിദ് നിർമിച്ചത്. രാജവംശത്തിന്റെ തലസ്ഥാനം അറ്റ്ലസ് താഴ്വരയിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് മസ്ജിദ് നിർമിച്ചത്. ഇവിടെ നിന്നാണ് മറാകെച്ച് പിടിച്ചെടുക്കാനും അതിന്റെ നേതാവായ ഖലീഫയെ പ്രഖ്യാപിക്കാനും രാജവംശം മാർച്ച് നടത്തിയതെന്നാണ് ചരിത്രം.

ടിൻമെൽ മസ്ജിദ് ഭാഗികമായി തകർന്ന ചിത്രങ്ങൾ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ തന്നെ ഓൺലൈനിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു പിന്നാലെ മസ്ജിദ് പുനർനിർമിക്കുമെന്നും മൊറോക്കൻ സാംസ്കാരിക മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ടിൻമെൽ മസ്ജിദിനുണ്ടായ നാശങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായി യുണൈറ്റഡ് നേഷൻസ് കൾച്ചറൽ ഏജൻസിയായ യുനെസ്കോ പറഞ്ഞു. ലോക പൈതൃക സൈറ്റായി ടിൻമെൽ മസ്ജിദിനെ പട്ടികപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കേടുപാടുകൾ വിലയിരുത്താൻ ഒരു ടീമിനെ അയയ്ക്കാൻ കാത്തിരിക്കുകയാണെന്നും യുനെസ്കോ കൂട്ടിച്ചേർത്തു. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമാണ് പഴയ നഗരമായ മാരാകേക്ക്.

വെള്ളിയാഴ്‌ച രാത്രിയാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. 2,800 പേരെങ്കിലും മരിച്ചിട്ടുണ്ട് എന്നാണ് സ്ഥിരീകരണം. 1900-ന് ശേഷമുള്ള ഏറ്റവും വലിയ വിനാശകരമായ ഭൂകമ്പമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago