ഇരിതാഖ് കോൺക്ലേവ് നാളെ
കോഴിക്കോട് •വിശുദ്ധ ഖുർആൻ വ്യാഖ്യാനങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായി മലപ്പുറം ജില്ലയിലെ മുണ്ടക്കുളത്ത് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ സ്ഥാപിക്കുന്ന ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തഫ്‌സീർ അൽഖുർആൻ (ഇരിതാഖ്) സംഘടിപ്പിക്കുന്ന സംസ്ഥാനതല കോൺക്ലേവ് നാളെ രാവിലെ 9.30ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
'വിശുദ്ധ ഖുർആൻ ഉൽകൃഷ്ട സമൂഹനിർമിതിക്ക്' എന്ന പ്രമേയത്തിൽ നടക്കുന്ന കോൺക്ലേവ് ഇരിതാഖ് ചെയർമാൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡയരക്ടർ ഇൻ ചീഫ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. ഇരിതാഖ് ഫാമിലി പ്രഖ്യാപനം സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ് ലിയാർ നിർവഹിക്കും, എൻ.കെ പ്രേമചന്ദ്രൻ എം.പി വിശിഷ്ടാതിഥിയാകും. എം.ടി അബ്ദുല്ല മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണവും ഇരിതാഖ് ഷെഡ്യൂൾ ലോഞ്ചിങ് പി.കെ കുഞ്ഞാലിക്കുട്ടിയും നിർവഹിക്കും.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഇരിതാഖ് ജില്ലാ കോൺക്ലേവുകൾ പ്രഖ്യാപിക്കും.
അബ്ദുസ്സലാം ഫൈസി ഒളവട്ടൂര് പ്രമേയ ഭാഷണവും ജെൻഡർ ന്യൂട്രാലിറ്റി സാമൂഹിക പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ സത്താർ പന്തല്ലൂർ പ്രഭാഷണവും നടത്തും. സയ്യിദ് മാനുതങ്ങൾ, ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഉസ്മാൻ ഫൈസി, അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം, എം.സി മായിൻ ഹാജി, മൊയ്തീൻ ഫൈസി പുത്തനഴി, നാസർ ഫൈസി കൂടത്തായി, ബശീർ ഫൈസി ദേശമംഗലം, കെ.സി അബൂബക്കർ ദാരിമി, മുസ്തഫ മുണ്ടുപാറ, പി.എ ജബ്ബാർ ഹാജി, എ.കെ അലവിക്കുട്ടി ഒളവട്ടൂർ, ഒ.പി അശ്റഫ് സംസാരിക്കും. ഖുർആനുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിമർശനങ്ങൾ അക്കാദമിക തലത്തിൽ പഠനവിധേയമാക്കുകയാണ് ഇരിതാഖ് ലക്ഷ്യംവക്കുന്നത്. ദേശീയ അന്തർദേശീയ യൂനിവേഴ്‌സിറ്റികളുമായി സഹകരിച്ച് വിവിധ ഹ്രസ്വ ദീർഘകാല ഗവേഷണ പ്രോഗ്രാമുകൾ, കൊളോക്കിയം, കോൺഫറൻസ്, ശിൽപശാലകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങി ബഹുമുഖ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
2023 മധ്യത്തോടെ പൂർണമായി പ്രവർത്തന സജ്ജമാവുന്ന ഇരിതാഖിനെ പൊതുസമൂഹത്തിന് പരിചയപ്പെടുത്താൻ വേണ്ടി ആറുമാസത്തെ കാംപയിൻ ഉദ്ഘാടനവും ജില്ലാതല കോൺക്ലേവുകളുടെ പ്രഖ്യാപനവും നാളെ നടക്കും.
വാർത്താസമ്മേളനത്തിൽ ഉമർ ഫൈസി മുക്കം, അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം,ഒ.പി അശ്റഫ് കുറ്റിക്കടവ്, ഖാലിദ് പോത്തെട്ടിപ്പാറ, മുഹമ്മദ് അസ്‌ലം ജലാലി, മുഹമ്മദ് കാമിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."