ശശീന്ദ്രന് എതിരെ നടപടി പ്രതീക്ഷിച്ചിരുന്നു; മുഖ്യമന്ത്രി നല്കുന്ന സന്ദേശമെന്താണ്?; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരി
കുണ്ടറ: സ്ത്രീപീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന് ശ്രമിച്ചുവെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പരാതിക്കാരിയായ യുവതി. എ.കെ. ശശീന്ദ്രനെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് തന്നെ വിഷമിപ്പിച്ചുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രി കുറ്റാരോപിതനായ മന്ത്രിയൊടൊപ്പം നില്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ താനുള്‍പ്പെടുന്ന സ്ത്രീസമൂഹത്തോട് എന്ത് സന്ദേശമാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നും പരാതിക്കാരി ചോദിച്ചു.
ഭാവിയിലും ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ സ്ത്രീകള്‍ക്ക് ഇത്ര സുരക്ഷയേ ലഭിക്കു, കേരളത്തില്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട എന്നല്ലേ മുഖ്യമന്ത്രിയുടെ നിലപാട് പറയുന്നത്.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇനി മന്ത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ആലോചിക്കുന്നതെന്നും യുവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."