HOME
DETAILS

ജില്ലയില്‍ ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നു

  
backup
August 25 2016 | 21:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d-2


മാനന്തവാടി: ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുമ്പോഴും ജില്ലയില്‍ കൊഴിഞ്ഞുപോക്കു വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മാത്രം ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും 1233 പേര്‍ പഠനം ഉപേക്ഷിച്ചു.
 കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ നിന്നായി സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞുപോയവരുടെ രേഖപ്പെടുത്തിയ കണക്കാണിത്. എന്നാല്‍ എപ്പോഴെങ്കിലും ക്ലാസുകളിലെത്തുകയും സര്‍ക്കാര്‍ കണക്കുപ്രകാരം വിദ്യാര്‍ഥിയായി തുടര്‍ന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുകയും പഠനം പേരിന് പോലും നടത്താത്തവരുമായ നിരവധി കുട്ടികള്‍ ഈ കണക്കുകള്‍ക്ക് പുറത്താണ്.
 ആദിവാസി കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകുന്നില്ലെങ്കിലും അഡ്മിഷന്‍ രജിസ്റ്ററുകളില്‍ നിന്നും പേര് നീക്കം ചെയ്യരുതെന്ന നിര്‍ദ്ദേശമുള്ളതിനാല്‍ മാസങ്ങളോളം കൊഴിഞ്ഞുപോയവരുടെ പട്ടികയില്‍ ഉള്‍പ്പെടുകയില്ല.  2015-16 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്നും 976 പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികളും 27 പട്ടികജാതി വിദ്യാര്‍ഥികളും എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും 257 പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളും ഒരു പട്ടികജാതി വിദ്യാര്‍ഥിയും കൊഴിഞ്ഞുപോയതായാണ് സര്‍ക്കാര്‍ കണക്ക്. ഉയര്‍ന്ന ക്ലാസുകളില്‍ നിന്നുമാണ് കൂടുതല്‍ കൊഴിഞ്ഞുപോക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
എട്ടാം ക്ലാസില്‍ നിന്നും 302 കുട്ടികള്‍ പഠനം നിര്‍ത്തിയപ്പോള്‍ ഒന്‍പതില്‍ നിന്നും 427 കുട്ടികളാണ് പഠനമുപേക്ഷിച്ചത്. പത്താം തരത്തില്‍ നിന്നും 226 കുട്ടികള്‍ പാതിവഴിയില്‍ നിര്‍ത്തി. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഒന്ന് മുതല്‍ പത്ത് വരെയുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ആകെ കൊഴിഞ്ഞുപോയ കുട്ടികളുടെ എണ്ണം 1466 ആണ്.
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളെ സ്‌കൂളുകളിലെത്തിക്കാന്‍ ഗോത്രസാരഥിയും പ്രഭാത ഭക്ഷണവും വര്‍ഷത്തിലും മാസം തോറും നല്‍കി വരുന്ന സ്‌റ്റൈപ്പന്റുകളും നിലനില്‍ക്കെയാണ് ഈ കൊഴിഞ്ഞ് പോക്കെന്നത് ശ്രദ്ധേയമാണ്. ഇതിന് പുറമെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കേഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നീതിവേദി ജില്ലയില്‍ നടത്തിയ പഠനത്തിലും ആദിവാസികള്‍ക്കിടയിലെ കൊഴിഞ്ഞുപോക്കിന്റെ ഭീതി വെളിവാക്കുന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു. 74 ഊരുകളിലെ കോളനികളില്‍ നടത്തിയ പഠനത്തില്‍ ആദിവാസികളിലെ പണിയ വിഭാഗത്തില്‍ 75 ശതമാനം കൊഴിഞ്ഞുപോക്ക് നടക്കുന്നതായി കണ്ടെത്തിയിരുന്നു. യു.പി വിഭാഗത്തില്‍ 40.3 ശതമാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 44.8 ശതമാനവും പഠനമുപേക്ഷിക്കുന്നതായായിരുന്നു നീതിവേദി കണ്ടെത്തിയത്.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago