പോര്‍ച്ചുഗല്‍ നിരത്തിലൂടെ ഒഴുകിയെത്തിയത് 22 ലക്ഷം ലിറ്ററോളം വൈന്‍; അന്തംവിട്ട് നാട്ടുകാര്‍
പോര്‍ച്ചുഗല്‍ നിരത്തിലൂടെ ഒഴുകിയെത്തിയത് 22 ലക്ഷം ലിറ്ററോളം വൈന്‍; അന്തംവിട്ട് നാട്ടുകാര്‍
ലിസ്ബണ്‍: പോര്‍ച്ചുഗലിലെ സാവോ ലോറെന്‍കോ ഡിബൈറോ എന്ന നഗരത്തിലെ ജനങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നത് ഒരു അത്ഭുതക്കാഴ്ച്ച കണ്ടുകൊണ്ടാണ്. പുഴപോലെ റോഡിലൂടെ ഒഴുകിവരുന്ന ചുവന്ന വൈന്‍. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. നഗരത്തിലെ ഒരു ഡിസ്റ്റിലറിയില്‍ സൂക്ഷിച്ചിരന്ന വൈന്‍ടാങ്ക് പൊട്ടി 22 ലക്ഷംലിറ്റര്‍ വരുന്ന വൈന്‍ നിരത്തിലൂടെ ഒഴുകിനീങ്ങുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Painting the town red!
— Nigel D'Souza (@Nigel__DSouza) September 12, 2023
2 large containers containing 2.2 million litres of wine broke in Levira, Portugal leading to a river of red wine ? pic.twitter.com/4EZrXBexy0
ഇത്തരത്തില്‍ വൈന്‍ ഒഴുകിയെത്തുന്നത് പുഴകള്‍ക്കും മറ്റ് ജലാശയങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അഗ്നിരക്ഷാസേന ഉടന്‍ തന്നെ സ്ഥലത്തെത്തി വൈന്‍ ഒഴുകുന്നത് വഴിതിരിച്ചുവിട്ടു.
ടാങ്ക് പൊട്ടി വൈന്‍ നിരത്തിലൊഴുകിയതിന് പിന്നാലെ ക്ഷമാപണവുമായി ലെവിറാ ഡിസ്റ്റിലറി രംഗത്തെത്തി. എല്ലാ ഉത്തരവാദിത്വവും തങ്ങള്‍ ഏറ്റെടുക്കുന്നുണ്ടെന്നും നഷ്ടങ്ങളുണ്ടായവര്‍ക്ക് പരിഹാരം നല്‍കുമെന്നും റോഡുകള്‍ വൃത്തിയാക്കുന്നതിന്റെ ചെലവുകള്‍ വഹിക്കുമെന്നും ഡിസ്റ്റിലറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."