സെക്കന്‍ ഹാന്‍ഡ് വാഹനം വാങ്ങാന്‍ പ്ലാനുണ്ടോ?… എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
സെക്കന്‍ ഹാന്‍ഡ് വാഹനം വാങ്ങാന്‍ പ്ലാനുണ്ടോ?
സ്വന്തമായൊരു വാഹനം വാങ്ങുക എന്നത് ഒട്ടുമിക്ക ആളുകളുടേയും സ്വപ്‌നമാകും. പക്ഷേ പുതിയ വാഹനത്തിന്റെ വില ഈ സ്വപനങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാറുണ്ട്. അത്തരം അവസരങ്ങളിലാണ് അടുത്ത ഓപ്ഷനായി സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ അല്ലെങ്കില്‍ യൂസ്ഡ് കാറുകള്‍ ആയിരിക്കും നമ്മുടെ മനസിലേക്ക് വരുന്നത്.
ഇങ്ങനെ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ചില വസ്തുതകള്‍ പ്രത്യേകം പരിശോധിച്ചില്ലെങ്കില്‍ സാമ്പത്തിക നഷ്ടം തന്നെയാവും ഫലം. പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതൊരു നഷ്ടക്കച്ചവടമായി മാറും. മാത്രമല്ല ചിലപ്പോള്‍ അപകടങ്ങള്‍ക്കും ഇത്തരം അശ്രദ്ധ കാരണമായേക്കാം. കേസില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ വാങ്ങി പുലിവാല് പിടിക്കുകയും ചെയ്യും.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിക്കുമ്പോള്‍ വാഹനം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?
- ഇതിനായി തുണ വെബ് പോർട്ടലിലെ VEHICLE NOC ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- Digital Police Citizen Services എന്ന പേജിൽ മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന OTP ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- GENERATE VEHICLE NOC ക്ലിക്ക് ചെയ്യുക.
- ഈ പേജിൽ പേര്, വാഹനത്തിന്റെ ഇനം, രജിസ്ട്രേഷൻ നമ്പർ, ചേസിസ് നമ്പർ, എൻജിൻ നമ്പർ എന്നിവ നൽകി സെർച്ച് ചെയ്താൽ Vehcile Enquiry Report ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."