HOME
DETAILS

വരച്ചു നേടാം; കൈനിറയെ അവസരങ്ങളുമായി ഡിസൈന്‍ പഠനം; കരിയര്‍ സാധ്യതകള്‍ പരിശോധിക്കാം

  
backup
September 13 2023 | 02:09 AM

career-opportunities-in-desinging-course

വരച്ചു നേടാം; കൈനിറയെ അവസരങ്ങളുമായി ഡിസൈന്‍ പഠനം; കരിയര്‍ സാധ്യതകള്‍ പരിശോധിക്കാം

ഡിസൈനിന്റെ വിവിധ തലങ്ങളില്‍ വ്യത്യസ്തങ്ങളായ ബിരുദ പ്രോഗ്രാമുകള്‍ പ്രദാനം ചെയ്യുന്ന പ്രമുഖ സ്ഥാപനങ്ങളെയും പ്രവേശന രീതികളെയും പരിചയപ്പെടാം.

പരമ്പരാഗത രീതിയിലുള്ള കോഴ്‌സുകളില്‍നിന്ന് വ്യത്യസ്തമായി, മികച്ച തൊഴില്‍ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന സവിശേഷ കരിയര്‍ മേഖലയാണ് ഡിസൈന്‍. കലാവാസന, പുതിയ അഭിരുചികള്‍ തിരിച്ചറിയാനുള്ള കഴിവ്, സൂക്ഷ്മമായ നിരീക്ഷണ പാടവം, നിറങ്ങളിലുള്ള വൈദഗ്ധ്യം, വരയ്ക്കാനും നിറങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനുമുള്ള കഴിവ്, പ്രശ്‌ന പരിഹാര പാടവം, കഠിനാധ്വാന സന്നദ്ധത തുടങ്ങിയ നൈപുണികളുള്ള വ്യക്തികള്‍ക്ക് മികവു തെളിയിക്കാന്‍ നിരവധി അവസരങ്ങള്‍ നല്‍കുന്ന മേഖലയാണിത്.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി)
കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള ഡിസൈന്‍ പഠന കേന്ദ്രമാണിത്. അഹമ്മദാബാദിലെ പ്രധാന കാംപസിനു പുറമെ ഹരിയാന, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, അസാം എന്നിവിടങ്ങളിലും ബി.ഡിസ് പ്രോഗ്രാമുകളുണ്ട് . ദേശീയ തലത്തില്‍ നടത്തപ്പെടുന്ന ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഡാറ്റ്) വഴിയാണ് പ്രവേശനം. പ്രിലിംസ്, ഫൈനല്‍ എന്നീ രണ്ട് ഘട്ടങ്ങളുണ്ട് . പ്ലസ്ടു പരീക്ഷാ വിജയമാണ് യോഗ്യത. ഇത്തവണ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. എക്‌സിബിഷന്‍ ഡിസൈന്‍, ആനിമേഷന്‍ ഫിലിം ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, ഫിലിം ആന്‍ഡ് വിഡിയോ കമ്മ്യൂണിക്കേഷന്‍, സെറാമിക് ആന്‍ഡ് ഗ്ലാസ് ഡിസൈന്‍, ഫര്‍ണീച്ചര്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍, പ്രോഡക്റ്റ് ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ തുടങ്ങിയ സ്‌പെഷലൈസേഷനുകള്‍ വിവിധ കാംപസുകളില്‍ ലഭ്യമാണ്. ഈ വര്‍ഷത്തെ പ്രിലിംസ് പരീക്ഷ ഡിസംബര്‍ 24 ന് നടക്കും. ഡിസംബര്‍ ഒന്നിന് വൈകുന്നേരം 4 മണിക്കുള്ളില്‍ അപേക്ഷിക്കണം. 3000 രൂപയാണ് ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 1500 രൂപ മതി. ലേറ്റ് ഫീ നല്‍കി ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ക്ക് വിവിധ ക്യാംപസുകളിലെ എം.ഡിസ് പ്രോഗ്രാമുകള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. വെബ്‌സൈറ്റ്: admissions.nid.edu

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
മുംബൈ, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ് എന്നീ ഐ.ഐ.ടികളില്‍ വിവിധ സ്‌പെഷലൈസേഷനോടു കൂടിയ നാല് വര്‍ഷ ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ ( ബി.ഡിസ്) പ്രോഗ്രാമുകള്‍ ലഭ്യമാണ്. മുംബൈ ഐ.ഐ.ടി നടത്തുന്ന അഖിലേന്ത്യാ അഭിരുചി പരീക്ഷയായ അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (യു സീഡ്) വഴിയാണ് പ്രവേശനം. ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു വാണ് യോഗ്യത. ജബല്‍പൂരിലെ ഐ.ഐ.ഐ.ടി.ഡി. എമ്മിലെ ബി.ഡിസ് പ്രോഗ്രാമുകളുടെ പ്രവേശനവും യുസീഡ് വഴിയാണ്. എന്നാല്‍ പ്ലസ് ടു സയന്‍സ് സ്ട്രീമുകാര്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. പ്രോഡക്ട് ഡിസൈന്‍, വിഷ്വല്‍ കമ്യൂണിക്കേഷന്‍, അനിമേഷന്‍ ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ഇന്ററാക്ഷന്‍ ഡിസൈന്‍, സര്‍വിസ് ഡിസൈന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിസൈന്‍, എര്‍ഗണോമിക്‌സ് ഉള്‍പ്പടെയുള്ള സ്‌പെഷലൈസേഷനുകളാണ് വിവിധ സ്ഥാപനങ്ങളിലുള്ളത്.
ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി, സി.ഇ.പി ടി യൂനിവേഴ്‌സിറ്റി അഹമ്മദാബാദ് , യു.പി.ഇ.എസ് ഡെറാഡൂണ്‍
തുടങ്ങി പല സ്ഥാപനങ്ങളും യു സീഡ് സ്‌കോര്‍ വഴി ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നല്‍കാറുണ്ട്. വെബ്‌സൈറ്റ്: www.uceed.iitb.ac.in.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി
കണ്ണൂരിലടക്കം രാജ്യത്തെ 18 എന്‍.ഐ.എഫ്.ടി കാംപസുകളിലായി വിവിധ ഡിസൈന്‍ പ്രോഗ്രാമുകള്‍ ലഭ്യമാണ്. പ്രത്യേക കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ വഴിയാണ് പ്രവേശനം. ഫാഷന്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, ആക്‌സസറി ഡിസൈന്‍, ടെക്സ്റ്റയില്‍ ഡിസൈന്‍, നിറ്റ് വെയര്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ ബി.ഡിസ് പ്രോഗ്രാമുകളുണ്ട്. പ്ലസ്ടു വിജയമാണ് യോഗ്യത. എന്നാല്‍ അപ്പാരല്‍ പ്രൊഡക്ഷനിലുള്ള ബി.എഫ്.ടെക് (ബാച്ച്‌ലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി ) പ്രോഗ്രാമിന് പ്ലസ് ടു സയന്‍സ് സ്ട്രീമുകാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. എന്‍ജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും ഈ പ്രോഗ്രാമിന് അപേക്ഷിക്കാം. കേരളത്തില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് നിഫ്റ്റ് കണ്ണൂര്‍ കാംപസില്‍ ഏഴ് സീറ്റുകള്‍ (ഡൊമിസൈല്‍ സീറ്റുകള്‍) അധികമായുണ്ട്.വെബ്‌സൈറ്റ്: nift.ac.in.

ഫൂട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്
പാദരക്ഷാ വ്യവസായ മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ എഫ്.ഡി.ഡി.ഐയുടെ ചെന്നൈ, ഹൈദരാബാദ് അടക്കം പന്ത്രണ്ട് കാംപസുകളില്‍ ഫൂട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രോഡക്ഷന്‍, ഫാഷന്‍ ഡിസൈന്‍, ലെതര്‍ , ലൈഫ് സ്‌റ്റൈല്‍ ആന്റ് പ്രോഡക്റ്റ് ഡിസൈന്‍ എന്നീ സ്‌പെഷ്യലൈസേഷനുകളില്‍ നാല് വര്‍ഷ ബി.ഡിസ് പ്രോഗ്രാമുകള്‍ ലഭ്യമാണ്. റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ക്കന്റൈസില്‍ ബി.ബി.എ പ്രോഗ്രാമുമുണ്ട്. പേപ്പര്‍ അധിഷ്ഠിത പരീക്ഷയായ ആള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റ് (എ.ഐ.എസ്.ടി) വഴിയാണ് പ്രവേശനം. പ്ലസ് ടു വിജയമാണ് യോഗ്യത. മൂന്ന് വര്‍ഷ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.fddiindia.com

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആന്‍ഡ് ഡിസൈന്‍
ഐ.ഐ.സി.ഡി ജയ്പ്പൂരില്‍ സോഫ്റ്റ് മെറ്റീയല്‍ ഡിസൈന്‍, ഹാര്‍ഡ് മെറ്റീരിയല്‍ ഡിസൈന്‍, ഫയേര്‍ഡ് മെറ്റീരിയല്‍ ഡിസൈന്‍, ഫാഷന്‍ ക്ലോത്തിങ് ഡിസൈന്‍, ക്രാഫ്റ്റ്‌സ് കമ്യൂണിക്കേഷന്‍, ജൂവലറി ഡിസൈന്‍ എന്നീ സ്‌പെഷലൈസേഷനുകളോടു കൂടിയ ബി.ഡിസ് പ്രോഗ്രാമുകളുണ്ട്. പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. പ്ലസ് ടു വിജയമാണ് യോഗ്യത. വെബ്‌സൈറ്റ്: www.iicd.ac.in.

യു.പി.ഇ.എസ് ഡറാഡൂണ്‍,
സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, ഡി.വൈ. പാട്ടീല്‍ യൂനിവേഴ്‌സിറ്റി, സൃഷ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സ് ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി, പേള്‍ അക്കാദമി, ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്‍, സി.ഇ.പി.ടി അഹമ്മദാബാദ്, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍, ജയ്പൂര്‍ നാഷനല്‍ യൂനിവേഴ്‌സിറ്റി, എം.ഐ.ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പൂനെ, വി.ഐ.ടി സ്‌കൂള്‍ ഓഫ് ഡിസൈന്‍ വെല്ലൂര്‍ , ജെ.ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി തുടങ്ങി നിരവധി പ്രൈവറ്റ് സ്ഥാപനങ്ങളിലും മികവുറ്റ ഡിസൈന്‍ പ്രോഗ്രാമുകളുണ്ട്.

വിദേശ പഠനം
വിദേശത്തും ഡിസൈന്‍ പഠനത്തിന് നിരവധി അവസരങ്ങളുണ്ട്. യു.കെ, അമേരിക്ക,ന്യൂസിലാന്റ്, കാനഡ, ആസ്‌ത്രേലിയ, ജര്‍മ്മനി, സ്വീഡന്‍, ഫിന്‍ലാന്റ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ മികച്ച സ്ഥാപനങ്ങളുണ്ട്. ന്യൂയോര്‍ക്ക് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ലണ്ടന്‍ കോളജ് ഓഫ് ഫാഷന്‍, പാരീസിലെ മോഡ് ആര്‍ട്ട് ഇന്റര്‍നാഷനല്‍, കൊളറാഡോ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി (യു.എസ്), സെന്‍ട്രല്‍ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സ് (ചൈന), റോയല്‍ കോളജ് ഓഫ് ആര്‍ട്ട് (യു.കെ) , പിയേഴ്‌സന്‍ സ്‌കൂള്‍ ഓഫ് ഡിസൈന്‍ (യു.എസ്), യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ( ആസ്‌ട്രേലിയ) തുടങ്ങിയവ ഉദാഹരണങ്ങളാണ്. വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഐ.ഇ എല്‍.ടി.എസ്, ടോഫല്‍ തുടങ്ങിയ നൈപുണി പരീക്ഷകള്‍ക്ക് നേരത്തെ തന്നെ തയാറെടുക്കേണ്ടതുണ്ട്.

ഡിസൈന്‍ പഠനം കേരളത്തില്‍

കേരളത്തില്‍ എന്‍.ഐ.എഫ്.ടി കണ്ണൂര്‍ കാംപസിനു പുറമെ ഡിസൈന്‍ പ്രോഗ്രാമുകള്‍ നല്‍കുന്ന മറ്റു ചില സ്ഥാപനങ്ങളുമുണ്ട്. കേരള സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷനു കീഴില്‍ കൊല്ലം കുണ്ടറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരള (ഐ.എഫ്.ടി.കെ) യില്‍ നാല് വര്‍ഷ ബി.ഡിസ് (ഫാഷന്‍ ഡിസൈന്‍) പ്രോഗ്രാമുണ്ട്. പ്ലസ്ടു വിജയമാണ് യോഗ്യത. അഭിരുചി പരീക്ഷയും അഭിമുഖവും വഴിയാണ് പ്രവേശനം. വെബ്‌സൈറ്റ്: iftk.ac.in.
സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമായ കൊല്ലം ചന്ദന തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെ.എസ്.ഐ.ഡി) യിലും ബി.ഡിസ് പ്രോഗ്രാമുണ്ട്. 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. സംവരണ വിഭാഗക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി. എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന കേരള സ്‌റ്റേറ്റ് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെ.എസ് ഡാറ്റ്) വഴിയാണ് പ്രവേശനം.(വെബ് സൈറ്റ്: www.lbscetnre.Kerala.gov.in). പ്രവേശനത്തിന് നാറ്റ, യൂസീഡ് , എന്‍.ഐ.ഡി ഡാറ്റ്, നിഫ്റ്റ് എന്‍ട്രന്‍സ് തുടങ്ങിയവയുടെ റാങ്കും പരിഗണിക്കാറുണ്ട്. വിശദ വിവരങ്ങള്‍ക്ക് ksid.ac.in സന്ദര്‍ശിക്കുക.

കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ ബി.എസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് പ്രോഗ്രാം ലഭ്യമാണ് (iihtkannur.ac.in ).
കൂടാതെ കേരളത്തിലെ വിവിധ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ഡിസൈന്‍ മേഖലയുമായി ബന്ധപ്പെട്ട ത്രിവത്സര ബാച്ച്‌ലര്‍ കോഴ്‌സുകളുണ്ട് . സെന്റ് തെരേസാസ് കോളജ് തൃശൂര്‍, അസംപ്ഷന്‍ കോളജ് ചങ്ങനാശേരി ,വിമല കോളജ് തൃശൂര്‍, എം.ഇ.എസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോഴിക്കോട്, നിര്‍മ്മല കോളജ് ചാലക്കുടി, ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് വയനാട് തുടങ്ങിയവ ഉദാഹരണങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago