ആദരാഞ്ജലിയർപ്പിച്ച് നേതാക്കൾ
തലശേരി • ശനിയാഴ്ച അന്തരിച്ച സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു ആദരാഞ്ജലിയർപ്പിക്കാൻ ആയിരങ്ങൾ. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനു പ്രവർത്തകരാണ് പ്രിയനേതാവിന്റെ ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ തലശേരി ടൗൺഹാളിലേക്കു ഒഴുകിയെത്തിയത്.
സാധാരണക്കാർ മുതൽ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സന്നദ്ധസംഘടനാ നേതാക്കൾ ഉൾപ്പെടെ രാവിലെ മുതൽ തലശേരിയിൽ എത്തിച്ചേർന്നിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായി പുറപ്പെട്ട ഭൗതികശരീരം വൈകുന്നേരം 3.20ഓടെയാണ് തലശേരി ടൗൺഹാളിൽ എത്തിച്ചത്. ടൗൺഹാളിൽ എത്തിയ ഉടൻ നേതാക്കളും പ്രവർത്തകരും മുദ്രാവാക്യം വിളിച്ച് കോടിയേരിയുടെ ഭൗതികശരീരം ഏറ്റുവാങ്ങുകയായിരുന്നു. പൊലിസ് സേന സല്യൂട്ട് നൽകി ഔദ്യോഗികമായി ആദരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, മുസ് ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,സമസ്ത കേന്ദ്ര സെക്രട്ടറി പി. ഉമർ മുസ്‌ലിയാർ, മുസ് ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻപിള്ള, എം.എ ബേബി, എ. വിജയരാഘവൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ പി. രാജീവ്, കെ.എൻ ബാലഗോപാൽ, കെ. രാധാകൃഷ്ണൻ, പി.എ മുഹമ്മദ് റിയാസ്, കെ. കൃഷ്ണൻകുട്ടി, വി. അബ്ദുറഹ്മാൻ, ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, വീണാ ജോർജ്, വി.എൻ വാസവൻ, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, എം.പിമാരായ എളമരം കരീം, ജോൺബ്രിട്ടാസ്, വി. ശിവദാസൻ, എം.എൽ.എമാരായ കെ.കെ ശൈലജ, പി.കെ ബഷീർ, സണ്ണി ജോസഫ്, കെ.പി മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ടി ജലീൽ, എം. വിജിൻ, ആബിദ് ഹുസൈൻ തങ്ങൾ, ടി.വി ഇബ്രാഹിം, മേയർ ടി.ഒ മോഹനൻ, മുൻമന്ത്രിമാരായ പി.കെ ശ്രീമതി, എ.കെ ബാലൻ, പാലോളി മുഹമ്മദ് കുട്ടി, സി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാനകമ്മിറ്റിയംഗം പി. ജയരാജൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, പാണക്കാട് മുനവറലി തങ്ങൾ, പി.എം അഷ്‌റഫ്, അബ്ദുൽകരീം ചേലേരി, ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൽവഹാബ്, എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."