മൂന്നാര്‍ രാജമലയില്‍ വീണ്ടും കടുവ ഭീതി; അഞ്ച് പശുക്കളെ കൊന്നു
ഇടുക്കി : മൂന്നാര്‍ രാജമല നൈമക്കാട് വീണ്ടും കടുവയിറങ്ങി. അഞ്ച് പശുക്കളെ കൊന്നു. കടുവയെ കൂടുവച്ച് പിടികൂടാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. രണ്ട് ദിവസത്തിനിടെ പത്ത് പശുക്കളെയാണ് കടുവ കൊന്നത്.
മൂന്നാര്‍ ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സെര്‍ച്ച് ടീമും ഉടനെത്തും.
വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ ഇരവികുളം ദേശീയ പാര്‍ക്കിന്റെ മുന്നിലെ റോഡ് തോട്ടം തൊഴിലാളികള്‍ ഉപരോധിച്ചിരുന്നു. കടുവയെ ഉടന്‍ പിടികൂടണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപെട്ടായിരുന്നു ഉപരോധം. പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞ് വെച്ചു. സ്ഥലത്തെത്തിയ സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയില്‍ അവരുന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."