HOME
DETAILS
MAL
വൈദ്യുതി വിതരണമേഖല സ്വകാര്യവല്‍ക്കരിക്കില്ല
backup
July 23 2021 | 04:07 AM
തിരുവനന്തപുരം: കേരളം വൈദ്യുതി വിതരണമേഖലയുടെ സ്വകാര്യവല്‍ക്കരണം ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
സ്വകാര്യകമ്പനികള്‍ക്ക് രാജ്യത്തെവിടെയും വൈദ്യുതി വിതരണം ചെയ്യാമെന്ന വ്യവസ്ഥ വൈദ്യുതിമേഖലയെ പ്രതികൂലമായി ബാധിക്കും. സബ്സിഡി ഒഴിവാക്കണമെന്ന നിബന്ധന സബ്സിഡി ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് വൈദ്യുതി നിഷേധിക്കുന്നതിന് കാരണമാകുമെന്നും അറിയിച്ചിട്ടുണ്ട്. എന്‍.കെ അക്ബര്‍, കെ.എം ഷംസീര്‍, എം. വിജിന്, എം.എസ് അനില്‍കുമാര്‍ എന്നിവരുടെ ചേദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
ഈ വര്‍ഷം ജൂണ്‍ 30 വരെ 2935.77 കോടി വൈദ്യുതി കുടിശ്ശികയുണ്ട്.
ഗാര്‍ഹിക ഉപഭോക്താക്കളുടെ കുടിശ്ശിക 1479.86 കോടിയാണെന്നും ആബിദ് ഹുസൈന് തങ്ങളുടെ ചോദ്യത്തിന് മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."