HOME
DETAILS

കോടിയേരി ഇനി ജനമനസില്‍; അന്ത്യവിശ്രമം പയ്യാമ്പലത്ത്

  
backup
October 03 2022 | 10:10 AM

kodiyeri-balakrishnan-funeral-at-payyambalam-beach

തിരുവനന്തപുരം: ധീരനേതാക്കളുറങ്ങുന്ന മണ്ണില്‍ കോടിയേരി ബാലകൃഷ്ണനെന്ന ജനനായകന് അന്ത്യവിശ്രമം. പ്രിയപ്പെട്ട നേതാവ് ഇനി ജനമനസുകളില്‍ ജീവിക്കും. ഇ.കെ നായനാരുടേയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുളളവര്‍ ചേര്‍ന്നാണ് കോടിയേരിയുടെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് ചിതയിലേക്ക് കൊണ്ടുപോയത്.

തിങ്കളാഴ്ച മൂന്നരയോടെ മണിയോടെയായിരുന്നു കണ്ണൂരെ പയ്യാമ്പലത്ത് പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചത്‌.സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി പ്രിയപത്‌നി വിനോദിനിയും മക്കളും കുടുബാംഗങ്ങളും പയ്യാമ്പലത്തുണ്ടായിരുന്നു.

സി.പി.എം ജില്ലാ കമ്മറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു ശേഷം രണ്ടേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാല്‍നടയായി വിലാപയാത്രയെ അനുഗമിച്ചു.

ആയിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഭിവാദ്യം നല്‍കാന്‍ അഴീക്കോടന്‍മന്ദിരത്തില്‍ എത്തിച്ചേര്‍ന്നത്. സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ബിജെപി നേതാവ് സി.കെ. പദ്മനാഭന്‍, ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ അടക്കമുള്ളവര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചിരുന്നു.

തലശ്ശേരി നഗരസഭ ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തില്‍ ഇന്നലെ പതിനായിരങ്ങളാണ് പ്രിയസഖാവിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. രാത്രി വൈകിയും ടൗണ്‍ ഹാളിലേക്ക് ജനസഞ്ചയമൊഴുകിയെത്തി. പൊതുദര്‍ശനത്തിന് വെച്ച ടൗണ്‍ഹാളില്‍ രാത്രി വൈകുവോളം മുഖ്യമന്ത്രിയും മറ്റു നേതാക്കളും സന്നിഹിതരായിരുന്നു. ഉച്ചതിരിഞ്ഞ് 3 മണിയോടെ ആരംഭിച്ച പൊതുദര്‍ശനത്തില്‍ കൊടിയേരിയുടെ മൃതശരീരത്തില്‍ ആദ്യം പുഷ്പചക്രമര്‍പ്പിച്ചത് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളുമായിരുന്നു. പിന്നീടങ്ങോട്ട് അണമുറിയാത്ത ജനസാഗരം പ്രിയ സഖാവിനെ അവസാനമായി കാണാനെത്തി.

കടുത്ത വെയില്‍ വകവെക്കാതെ ഏറെ നേരം ക്യൂ നിന്നാണ് പലരും ടൗണ്‍ ഹാളിലെത്തിയത്. തിരക്ക് വര്‍ധിച്ചതോടെ പൊതു ദര്‍ശനം രാത്രി വൈകിയും നീണ്ടു. ഒടുവില്‍ 10 മണിയ്ക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനായി ടൗണ്‍ ഹാളില്‍ നിന്നെടുത്തു. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് ജന്മനാടും സഖാക്കളും പ്രിയ നേതാവിന് അന്ത്യാഭിവാദ്യം നല്‍കി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago