HOME
DETAILS

ഗണേഷിന്റെ പേരുണ്ടായിരുന്നു, ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തു; വെളിപ്പെടുത്തലുമായി ഫെനി

  
backup
September 13 2023 | 10:09 AM

feni-balakrishnan-press-meet-on-solar-case

ഗണേഷിന്റെ പേരുണ്ടായിരുന്നു, ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തു; വെളിപ്പെടുത്തലുമായി ഫെനി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഗുഢാലോചന നടന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ ആയിരുന്ന ഫെനി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയുടെ പേര് സോളാര്‍ കേസ് പരാതിക്കാരി എഴുതിയ ആദ്യ കത്തില്‍ ഇല്ലായിരുന്നുവെന്നും പിന്നീട് എഴുതിച്ചേര്‍ത്തത് ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ബന്ധുവായ ശരണ്യമനോജിന്റെ നേതൃത്വത്തിലാണെന്നും ഫെനി ആരോപിച്ചു. ഗണേഷ് പീഡിപ്പിച്ചതായി ആദ്യ നിവേദനത്തില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നുവെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും ഫെനി പറഞ്ഞു.

21 പേജുള്ള കത്താണ് ജയിലില്‍ വച്ച് പരാതിക്കാരി ഴെുതിയത്. ജയില്‍ രേഖകളില്‍ അക്കാര്യം പറയുന്നുണ്ട്. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ പി.എ. പ്രദീപിന്റേയും ശരണ്യ മനോജിന്റെയും ഇടപെടലില്‍ കത്ത് നാല് പേജായി ചുരുങ്ങി.

പരാതിക്കാരി ജയിലില്‍നിന്ന് ഇറങ്ങി 6 മാസം ശരണ്യ മനോജിന്റെ വീട്ടിലാണ് താമസിച്ചത്. ഗണേഷിന്റെ നിര്‍ദേശപ്രകാരം പരാതിക്കാരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതായി ശരണ്യ മനോജ് എന്നോടു പറഞ്ഞു. മനോജ് ഒരു കത്ത് വായിക്കാന്‍ തന്നു. അതില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ചും ജോസ് കെ.മാണിയെക്കുറിച്ചുമുള്ള ആരോപണം ഉണ്ടായിരുന്നു. പരാതിക്കാരിയുടെ കയ്യക്ഷരത്തില്‍ കൂടുതല്‍ പേജുകള്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പേര് കൂട്ടിച്ചേര്‍ക്കുന്നത് ശരിയാണോ എന്നു ചോദിച്ചു. ഇത് മോശമായ പരിപാടിയാണെന്നു പറഞ്ഞുപ്പോള്‍ ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നു പറഞ്ഞു. സാറിന് മന്ത്രിയാകാന്‍ പറ്റിയില്ല, അതുകൊണ്ട് മുഖ്യനെ ഏങ്ങനെയെങ്കിലും താഴെയിറക്കണമെന്നും ശരണ്യ മനോജ് പറഞ്ഞു.

ആദ്യം ഉണ്ടായിരുന്ന ഡ്രാഫ്റ്റിനൊപ്പം ശരണ്യമനോജ് തന്ന പേരുകളും ചേര്‍ത്ത് പത്രസമ്മേളനം നടത്താന്‍ പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരി തന്നെ കൈപ്പടയില്‍ എഴുതുകയായിരുന്നുവെന്നും ഫെനി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 days ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 days ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 days ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  3 days ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  3 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  3 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  3 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  3 days ago