വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ സാക്ഷ്യപത്രം നല്‍കണം
വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ സാക്ഷ്യപത്രം നല്‍കണം
തിരുവനന്തപുരം• വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്ക് വിധേയമാണെന്നും അപകടമുണ്ടായാല്‍ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകള്‍ക്ക് നല്‍കണമെന്ന് നിഷ്കര്‍ഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. യാത്രാ വേളയിലും നിര്‍ത്തിയിടുമ്പോഴും വാഹനങ്ങള്‍ അഗ്നിക്കിരയാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതു സംബന്ധിച്ച് അനൂപ് ജേക്കബ് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി സുരക്ഷ ഉറപ്പുവരുത്തുവാനായി ഗതാഗത മേഖലയിലെ സാങ്കേതിക വിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹന നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും ഇന്‍ഷുറന്‍സ് സര്‍വേ പ്രതിനിധികളുടെയും യോഗം ചേര്‍ന്ന് വിലയിരുത്തിയതായി മന്ത്രി പറഞ്ഞു. അനധികൃത രൂപമാറ്റങ്ങള്‍ നിരുത്സാഹപ്പെടുത്തേണ്ടതും അവ നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ടി സ്ഥാപനങ്ങള്‍ അപകടമുണ്ടാകുന്നതിന്റെ ഉത്തരവാദിയായിരിക്കുമെന്നുമുള്ള സാക്ഷ്യപത്രം നല്‍കാനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."