HOME
DETAILS
MAL
ഏറ്റുമാനൂരില്‍ ഏഴ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ
backup
October 04 2022 | 05:10 AM
കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
സെപ്റ്റംബര്‍ 28 നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായ ആളുകളെ ആക്രമിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയില്‍ പാര്‍പ്പിച്ചിരുന്ന നായ കഴിഞ്ഞദിവസം ചത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."