പ്ലാച്ചിമട: ബില്‍ നിയമമാക്കാത്തത് രാഷ്ട്രീയ കേരളത്തിന് അപമാനം-മേധാ പട്കര്‍
പാലക്കാട്: പ്ലാച്ചിമടയിലെ കോള കമ്പനി വരുത്തി വച്ച നാശ നഷ്ടങ്ങള്‍ കമ്പനിയില്‍ നിന്ന് ഈടാക്കി നല്‍കുന്നതിന് കേരള നിയമ സഭ ഐകകണ്ഠന പാസാക്കിയ ട്രൈബ്യൂണല്‍ ബില്‍ നിയമമായി നടപ്പാക്കാന്‍ കഴിയത്തത് രാഷ്ട്രീയ കേരളത്തിന് അപമാന മാണെന്ന് എന്‍.എ.പി.എം ദേശീയ ഉപദേഷ്ടാവും സാമൂഹ്യ പ്രവര്‍ത്തകയുമായ മേധ പട്കര്‍ പറഞ്ഞു. പ്ലാച്ചിമട കോള കമ്പനിക്ക് മുന്നില്‍ നടന്ന കേരളം പ്ലാച്ചിമടയിലേക്ക് എന്ന ബഹുജന ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധാ പട്കര്‍. വൈകിയെത്തിയ നീതി നീതി നിഷേധമാണെന്നും പ്ലാച്ചിമടയിലെ ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും നീതി ഉറപ്പാക്കാന്‍ എം.പിമാരും എം എല്‍ എ മാരും അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം എന്നും മേധ പട്കര്‍ ആവശ്യപ്പെട്ടു. ഗോള്‍ഡ് മാന്‍ അവാര്‍ഡ് ജേതാവ് പ്രഫുല്ല സാമന്തറ റായ് മുഖ്യാതിഥിയായിരുന്നു.
പ്ലാച്ചിമട സമരസമിതി ചെയര്‍ പേഴ്‌സണ്‍ വിളയോടി വേണുഗോപാല്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. അമ്പലക്കാട് വിജയന്‍, മായാണ്ടി, ഇസാബിന്‍ അബ്ദുല്‍ കരീം, സുലൈമാന്‍, വാസുദേവന്‍, ശരത് ചേലൂര്‍, സി ആര്‍ നീലകണ്ഠന്‍, ജോണ്‍ പെരുവന്താനം, എന്‍ സുബ്രമണ്യന്‍, എന്‍ ഡി വേണു, വി ഡി മജീന്ദ്രന്‍, സജീവന്‍, നേജു ഇസ്‌മെയില്‍, എസ് രാജീവന്‍, മിര്‍സാദ് റഹ്‌മാന്‍, മുതലാംതോട് മണി, ഡോ മാന്നാര്‍ ജി രാധാകൃഷ്ണന്‍, ശാന്തി, ശക്തിവേല്‍, ഡോ. ജേക്കബ് വടക്കുംചേരി, എം സുല്‍ഫത്ത്, പുതുശ്ശേരി ശ്രീനിവാസന്‍, പ്രൊഫ. കുസുമം ജോസഫ്, വിജയരാഘവന്‍ ചേലിയ, രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാട്, സന്തോഷ് മലമ്പുഴ, കെ കെ കുഞ്ഞിമൊയ്തീന്‍, പദ്മമോഹന്‍, ദേവനാരായണന്‍ എം.എന്‍.ഗിരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."