വര്‍ണവിസ്മയം നിറഞ്ഞ്... തിരശ്ശീല ഉയര്‍ന്നു, ഇനി ആരവം
ടോക്കിയോ: ഒളിംപിക്‌സിന് ആവേശോജ്ജ്വല തുടക്കം. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് ടോക്കിയോ ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടെയാണ് ഒളിംപിക്‌സ് നടക്കുന്നതെങ്കിലും ഉദ്ഘാടനത്തിന്റെ മാറ്റ് ജപ്പാന്‍ ഒട്ടും കുറച്ചിട്ടില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ഉദ്ഘാടനമായിരുന്നു ഇന്നലെ ടോക്കിയോയില്‍ അരങ്ങേറിയത്. വര്‍ണശബളമായ ഉദ്ഘാടന ചടങ്ങില്‍ ജപ്പാന്റെ ആയോധന കലകളും നിറഞ്ഞുനിന്നു. ജാപ്പനീസ് അക്ഷരമാലാ ക്രമത്തിലാണ് രാജ്യങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്.
33 കായിക ഇനങ്ങളിലായി 339 മത്സരങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. കൊവിഡ് തീര്‍ത്ത പ്രതിസന്ധിക്കിടയിലും ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിംപിക്‌സാക്കി മാറ്റാന്‍ ജപ്പാന്‍ കഠിനശ്രമമാണ് നടത്തുന്നത്. അതിനായി ഏറ്റവും മികച്ച സജ്ജീകരണങ്ങളും ജപ്പാന്‍ ഒരുക്കിയിട്ടുണ്ട്. അടുത്ത ഒളിംപിക്‌സ് നടക്കുന്ന ഫ്രാന്‍സിന്റെ പ്രതിനിധികള്‍ക്ക് ദീപശിഖ കൈമാറിയായിരുന്നു ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിന് തുടക്കമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."