ഒളിംപിക്‌സ്: ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം,രക്ഷകനായി ശ്രീജേഷ്
ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം.ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍ പ്രീത് സിംഗ് രണ്ട് ഗോള്‍ നേടി. രുബീന്ദ്ര പാല്‍ സിംഗ് ഒരു ഗോള്‍ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാന്‍ഡ് ഗോള്‍ നേടിയിരുന്നെങ്കിലും ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആര്‍ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ശ്രീജേഷിന്റെ മിന്നും സേവുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
അതേസമയം ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനയാണ് കരസ്ഥമാക്കിയത്. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് സ്വര്‍ണ നേട്ടം. ചൈനയുടെ യാങ് കിയാംഗ് ആണ് ഈ ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. റഷ്യയ്ക്കാണ് വെള്ളി. സ്വിറ്റ്സര്‍ലന്‍ഡിനാണ് വെങ്കലം.
അതേസമയം, അമ്പെയ്ത്ത് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ദീപിക കുമാരിപ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്പെയ് സഖ്യത്തെ തോല്‍പ്പിച്ചു. അടുത്ത എതിരാളികള്‍ കരുത്തരായ ദക്ഷിണ കൊറിയയാണ്.
https://twitter.com/ani_digital/status/1418772285297631233
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."