മൂന്നാറിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കെണിയിൽ കെണിയിലായത് ഒൻപത് വയസുള്ള പെൺ കടുവ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും
തൊടുപുഴ • മൂന്നാർ നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ നിരവധി പശുക്കളെ കൊന്ന് ഭീതി പരത്തിയ കടുവ ഒടുവിൽ കെണിയിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ചൊവ്വാഴ്ച രാത്രി എട്ടരയ്ക്ക് കടുവ അകപ്പെട്ടത്. ഒൻപത് വയസ് പ്രായമുള്ള പെൺ കടുവയാണ് കെണിയിലായത്. പലതവണ നാട്ടിലിറങ്ങി കന്നുകാലികളെ ആക്രമിച്ചതിനാൽ കാട്ടിൽ തുറന്നുവിട്ടാലും ജനവാസകേന്ദ്രത്തിലേക്ക് തിരിച്ചെത്താനും മൃഗങ്ങളെയോ മനുഷ്യരെയോ ആക്രമിക്കാനും സാധ്യതയുണ്ടെന്നാണ് നിഗമനം. കടുവയെ മൂന്നാറിൽ നിന്ന് മാറ്റണമെന്നാണ് ഡി.എഫ്.ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകിയ റിപ്പോർട്ട്. വയനാട്ടിലെയോ തൃശൂരിലെയോ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് സൂചന. ആരോഗ്യസ്ഥിതി സംബന്ധിച്ച് വെറ്ററിനറി ഡോക്ടർമാരുടെ സംഘം നൽകുന്ന റിപ്പോർട്ട് അനുസരിച്ചാകും അന്തിമ തീരുമാനം.
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി രാത്രിയിലടക്കം മേഖലയിൽ പതിമൂന്ന് പശുക്കളെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."