HOME
DETAILS
MAL
നൂഹില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
backup
September 15 2023 | 10:09 AM
നൂഹില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
ചണ്ഡിഗഡ്: കോണ്‍ഗ്രസ് എംഎല്‍എയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹരിയാനയിലെ നൂറില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വരെ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ് എം.എല്‍.എ മമന്‍ ഖാനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജുലൈ 31ന് നൂഹിലെ ബ്രിജ്മണ്ഡല് ജലാഭിഷേക് യാത്രയുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ചാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമുയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."