യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട് എറിഞ്ഞുതകര്‍ത്തു
പെരളശേരി: പെരളശേരി തട്ടാന്റെ വളപ്പില്‍ മുക്കില്‍ റോഡിലുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട് ബൈക്കിലെത്തിയ സംഘം എറിഞ്ഞുതകര്‍ത്തു. അക്രമത്തില്‍ വീടിന്റെമുന്വശത്തെ ജനല്‍ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.
യൂത്ത് കോണ്‍ഗ്രസ് ധര്‍മടം നിയോജക മണ്ഡലം പ്രസിഡന്റ് ഷമേജിന്റെ വീടിനു നേരെയായിരുന്നു ഇന്നലെ പുലര്‍ച്ചെ അക്രമം. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പെരളശേരി പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു ഷമേജ്.
നേരത്തെ ഇദ്ദേഹത്തിനെതിരേ ഭീഷണിയുണ്ടായിരുന്നു. സി.പി.എം കേന്ദ്രത്തിലാണ് ഷമേജിന്റെ വീട്. ചക്കരക്കല്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട് ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം.കെ മോഹനന്, പൊന്നമ്പത്ത് ചന്ദ്രന്, ബ്ലോക്ക് പ്രസിഡന്റ് പുതുക്കുടി ശ്രീധരന്, യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജയറാം പൊതുവാച്ചേരി, ഷനോജ് മമ്പറം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പൊലിസിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."