തെരുവിലെ കൂട്ടത്തല്ല്: ചേരിതിരിഞ്ഞ് ഏറ്റുമുട്ടി പ്രവര്‍ത്തകര്‍; മന്ത്രിയെ പുറത്തെത്തിച്ചത് പൊലിസെത്തി; കൊച്ചിയിലെ ഐ.എന്‍.എല്‍ യോഗത്തില്‍ നടന്നത്
കൊച്ചി: കൊവിഡ് പ്രോട്ടോക്കോളും വാരാന്ത്യലോക്ഡൗണും ലംഘിച്ച് കൊച്ചിയില്‍ ചേര്‍ന്ന ഐ.എന്‍.എല്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍യോഗം ഉപേക്ഷിച്ചു.
ഐ.എന്‍.എല്‍ പിളര്‍പ്പിന്റെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് നേതൃയോഗം ചേരുന്നത്. ഒരു വിഭാഗം പ്രവര്‍ത്തര്‍ തന്നെ യോഗം ചേരുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഘര്‍ഷത്തെ തുടര്‍ന്ന് ഹോട്ടലില്‍ കുടുങ്ങിയ മന്ത്രിയെ പൊലിസ് എത്തിയാണ് പുറത്തിറക്കിയത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരായ ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധവും ചില പരാമര്‍ശങ്ങളുമാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചത്.
യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെ ആയിരുന്നു ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ യോഗത്തിന്റെ തുടക്കം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പ്രസിഡന്റ് അബ്ദുള്‍ വഹാബ് പറഞ്ഞു. രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളയുര്‍ത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം ഇരിക്കൂര്‍ മോശമായി പ്രതികരിച്ചെന്നും അബ്ദുള്‍ വഹാബ് ആരോപിച്ചു.
യോഗം നടന്ന ഹോട്ടലിന് മുന്നിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പൊലിസ് ബലംപ്രയോഗിച്ച് പ്രവത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
പൊലിസ് വിലക്ക് അവഗണിച്ച് സ്വകാര്യ ഹോട്ടലിലായിരുന്നു സംസ്ഥാന നേതൃയോഗം ചേര്‍ന്നത്. സ്വകാര്യ ഹോട്ടലിനെതിരെ കേസെടുക്കുമെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."