വാഹനങ്ങള്‍ വാടകക്കെടുത്ത് പണയപ്പെടുത്തി; ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍
മഞ്ചേരി: വാടകക്കെന്ന വ്യാജേന ആഡംബരകാറുകള്‍ എടുത്ത് പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ പ്രതി മഞ്ചേരി പൊലിസ് പിടിയില്‍. മഞ്ചേരി അത്താണിക്കല്‍ മഞ്ഞപ്പറ്റ സ്വദേശി തൊണ്ടിയന്‍ ഫര്‍വീസാ(28)ണ് ഇന്നലെ പിടിയിലായത്. ഇത്തരത്തില്‍ 15 വാഹനങ്ങള്‍ പൊലിസ് കണ്ടെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന ഉടമകളെ സമീപ്പിച്ച് കല്യാണ ആവശ്യത്തിനാണന്നും ഗള്‍ഫില്‍ നിന്നും ലീവിനെത്തുന്നവര്‍ക്ക് ഉപയോഗിക്കാനെന്നും പറഞ്ഞാണിയാള്‍ വാടക്കു വാഹനങ്ങളെടുത്തിരുന്നത്. എടവണ്ണപ്പാറ, കൊണ്ടോട്ടി, മലപ്പുറം, നിലമ്പൂര്‍, വെള്ളുവമ്പുറം, പൂക്കോട്ടൂര്‍, മൊറയൂര്‍ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ലക്ഷണക്കിനു രൂപക്കു വാഹനങ്ങള്‍ പ്രതി പണയപ്പെടുത്തിയതായി പൊലിസ് പറഞ്ഞു. നിരവധി ആളുകളാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടത്. മഞ്ചേരി സി.ഐ, എസ്.ഐ എന്നിവര്‍ക്കു ലഭിച്ചപരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ സധിച്ചത്. നിലവില്‍ 50 ലേറെ വാഹനങ്ങള്‍ ഇത്തരത്തില്‍ പണയപ്പെടുത്തിയതായി പ്രതി പൊലിസിനോട് പറഞ്ഞു. കൂടുതല്‍ വാഹനങ്ങള്‍ കണ്ടടുക്കുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. മലപ്പുറം ഡി.വൈ.എസ്.പി ഷറഫുദ്ദീന്റെ നിര്‍ദേശപ്രകാരം മഞ്ചേരി എസ്.ഐ കൈലാസ്‌നാഥും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സി.പി.ഒ ശ്രീരാമന്‍, പ്രത്യേക അന്വേഷണ സംഘമായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, ശ്രീകുമാര്‍, പി സഞ്ജീവ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."