സി.പി.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സി.പി.എം നേതാവിന് സസ്പെന്ഷന്
കോഴിക്കോട്: സി.പി.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സി.പി.എം നേതാവിന് സസ്പെന്ഷന്. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റിയുമായ കെ പി ബിജുവിനെയാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് സസ്പെന്ഷന്. ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഇയാള്‍ക്കെതിരെ മേപ്പയൂര്‍ പോലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാണ് ബിജു .തുടക്കത്തില്‍ പരാതി വ്യാജമാണെന്നായിരുന്നു നിലപാടെങ്കിലും പ്രാദേശികമായി പ്രതിഷേധം ശക്തമായതോടെയാണ് സിപിഎം നടപടി എടുത്തത്
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് വനിതാ നേതാവ് പൊലിസില്‍ പരാതി നല്‍കിയത്. രാഷ്ട്രീയ ആവശ്യത്തിനായി പഞ്ചായത്ത് ഓഫിസില്‍ എത്തിയപ്പോള്‍ തന്നെ ഉപദ്രവിച്ചു എന്നായിരുന്നു പരാതി. സംഭവത്തില്‍ മേപ്പയൂര്‍ പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടികളിലേക്കും കടന്നിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."