HOME
DETAILS

വേഗത്തിനു പൂട്ട്

  
backup
October 08 2022 | 03:10 AM

%e0%b4%b5%e0%b5%87%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d

സംസ്ഥാന വ്യാപക പരിശോധന
നിരവധി ടൂറിസ്റ്റ് ബസുകൾക്ക് പിഴ
സ്വന്തം ലേഖകൻ
തിരുവനന്തപുരം • പാലക്കാട് വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ റോഡുകളിൽ നിയമ ലംഘനവും മരണപ്പാച്ചിലും നടത്തുന്ന ടൂറിസ്റ്റ് ബസുകളെ പൂട്ടാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഓപറേഷൻ ഫോക്കസ് 3 എന്ന പേരിൽ സംസ്ഥാന വ്യാപകമായി 16 വരെ സ്‌പെഷൽ ഡ്രൈവ് നടത്തും.


ബസുകൾ നടത്തുന്ന നിയമലംഘനങ്ങൾക്കെതിരേ ഹൈക്കോടതി ഇടപെടലുണ്ടായതിനു പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി. ഇന്നലെ എറണാകുളം കാക്കനാട് നിയമലംഘനം നടത്തിയ 20 ടൂറിസ്റ്റ് ബസുകളിൽനിന്ന് പിഴയീടാക്കി. ആലപ്പുഴയിൽ 36 ബസുകൾക്കെതിരേയും ഇടുക്കി വണ്ടിപ്പെരിയാറിൽ 13 ബസുകൾക്കെതിരേയും നടപടിയെടുത്തു.


മറ്റു ജില്ലകളിലും പരിശോധന നടത്തി.പരിശോധനാ വിവരം അറിഞ്ഞതോടെ ബസുകൾ നിരത്തിലെ വേഗത കുറച്ചു. പരിശോധന നടക്കുന്ന സ്ഥലങ്ങൾ എത്തുന്നതിനു മുൻപ് ബസുകൾ റോഡരികിൽ നിർത്തി എയർഹോണും മറ്റും ഡ്രൈവർമാർ നീക്കം ചെയ്തു.
വിനോദസഞ്ചാരത്തിന് വിദ്യാർഥികളുമായി പോകുന്ന വാഹനങ്ങളിൽ അനധികൃത രൂപമാറ്റം, അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്‌ളോറുകൾ, അമിത വേഗത എന്നിവ തടയുകയാണ് പരിശോധനയുടെ ലക്ഷ്യം. റീജിണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെയും സബ് റീജിണൽ ട്രാൻസ്‌പോർട്ട് ഓഫിസുകളിലെയും ഫീൽഡ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി നിയോഗിച്ചു.


വിദ്യാഭ്യാസ സ്ഥാപന മേധാവികൾ വിനോദസഞ്ചാരത്തിനു പോകുന്ന വാഹനങ്ങളുടെ വിശദാംശമുൾപ്പെടെയുള്ള യാത്രാവിവരം ആർ.ടി.ഒമാരെ മുൻകൂട്ടി അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യാത്രാ വിവരം ലഭിക്കുമ്പോൾ മോട്ടോർ വാഹന ഇൻസ്‌പെക്ടർമാർ വാഹന പരിശോധന നടത്തി സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് ബോധവൽക്കരണം നൽകും.
നിയമവിരുദ്ധ രൂപമാറ്റം, അമിത വേഗത തുടങ്ങിയ കുറ്റങ്ങൾക്ക് ഫിറ്റ്‌നസ് റദ്ദാക്കൽ, രജിസ്‌ട്രേഷൻ സസ്‌പെൻഷൻ, ലൈസൻസ് സസ്‌പെൻഷൻ തുടങ്ങിയ നടപടികൾ സ്വീകരിക്കും.
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ നടത്തിയ 'ഓപറേഷൻ ഫോക്കസ് 2 ഡ്രൈവിൽ സംസ്ഥാനത്ത് 3888 കുറ്റങ്ങളാണ് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയത്. പിഴയായി 26.61 ലക്ഷം രൂപ ഈടാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago