കഠിന പരിശീലനം, ലക്ഷ്യം ഒളിംപിക് മെഡല്‍
ദേശീയ ഗെയിംസില്‍ ഒരിനത്തിലും സ്വര്‍ണം നേടാന്‍ കഴിഞ്ഞില്ല, ഇവിടുത്തെ കനത്ത ചൂട് പ്രകടനത്തെ ബാധിച്ചിട്ടുണ്ടോ.
കാലാവസ്ഥ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. 3.30നാണ് മത്സരം നടക്കുന്നത്. അപ്പോള്‍ കനത്ത ചൂടുണ്ടായിരുന്നു. എങ്കിലും ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷെ അതെൻ്റെ സമയമായിരുന്നില്ല.
നേരത്തെ ദേശീയ ഗെയിംസില്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നല്ലോ. പിന്നെ എന്താണ് തീരുമാനം മാറ്റിയത്.
ദേശീയ ഗെയിംസിന്റെ സമയത്ത് വിദേശത്ത് ചില പരിശീലന പരിപാടികള്‍ ഒരുക്കിയിരുന്നു. എന്നാല്‍ അതില്‍ മാറ്റം വന്നതോടെയാണ് ഗെയിംസില്‍ പങ്കെടുക്കാൻ തീരുമാനിച്ചത്.
100 മീറ്ററിലും 100 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം നേടിയ ജ്യോതിയെ കുറിച്ച് എന്ത് പറയുന്നു
ജ്യോതി എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എപ്പോഴും എന്റെ അടുത്ത് വന്ന് നിര്‍ദേശങ്ങള്‍ തേടാറുണ്ട്. അവള്‍ക്ക് സ്വര്‍ണം ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടുതല്‍ ഉയരം കീഴടക്കാന്‍ കഴിയുന്ന താരമാണ് ജ്യോതി.
ചെറിയ പരുക്ക് ഉണ്ടായിരുന്നു എന്ന് അറിഞ്ഞു. അതിനെ കുറിച്ച്?
നേരത്തെ പരുക്ക് അലട്ടിയിരുന്നു. ഇപ്പോള്‍ സുഖമായിട്ടുണ്ട്.
ഇനി മുന്നിലുള്ള പ്രധാന ലക്ഷ്യം ഏതാണ്
വരാനിരിക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് വേണ്ടിയാണ് ഇപ്പോള്‍ ഒരുങ്ങുന്നത്.
പരിശീലനം വിദേശത്താണ്. അതിനായുള്ള നടപടികളിലാണിപ്പോള്‍.
അത് കഴിഞ്ഞ് എല്ലാവരുടേയും സ്വപ്‌നം പോലെ ഒളിംപിക്‌സ് മെഡല്‍ നേടണം. പാരിസ് ഒളിംപിക്‌സിലെ മെഡല്‍ നേട്ടമാണ് സ്വപ്നം.
ദേശീയ ഗെയിംസിന് ഒരുങ്ങുന്നതിനായി മതിയായ സമയം ലഭിക്കാത്തത് കൊണ്ടാണോ സ്വര്‍ണം ലഭിക്കാതിരുന്നത്.
ഞാന്‍ ദേശീയ ഗെയിംസില്‍ പങ്കെടുക്കുമെന്ന് കരുതിയിരുന്നില്ല.
അതുകൊണ്ട് തന്നെ മതിയായ പരിശീലനം നടത്തിയിട്ടില്ല. മത്സരം തുടങ്ങുന്നതിന് രണ്ടാഴ്ച മുന്‍പ് മാത്രമാണ് ഞാന്‍ മത്സരിക്കാൻ തീരുമാനിക്കുന്നത്.
അതിനാല്‍ പരിശീലനത്തിന് മതിയായ സമയം ലഭിച്ചിട്ടില്ല എന്നത് സത്യമാണ്. എന്നാല്‍ എന്നെക്കാള്‍ മികച്ച പ്രകടനം നടത്തിയവര്‍ക്ക് അര്‍ഹിച്ചതല്ലേ സ്വര്‍ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."